
കോഴിക്കോട്:കെപിസിസിയുടെ സമരാഗ്നി സമാപന വേദിയില്‍ ഡിസിസി പ്രസിഡണ്ട് പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയതില്‍ പരിഹാസ പ്രതികരണവുമായി കെ.മുരളീധരന്‍ എംപി രംഗത്ത്.പഞ്ചാബിലും ഗുജറാത്തിലും ബംഗാളിലുമൊന്നും പാർട്ടിയില്ലല്ലോ അതിനാൽ ഒഴിവാക്കി പാടിയതാവുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.പാലോട് രവിക്കെതിരെ കോണ്‍ഗ്രസ് അണികളുള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു, വിവാദം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു മുരളിയുടെ പ്രതികരണം അതിനിടെ ദേശീയഗാനത്തെ അവഹേളിച്ചതിന് തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ആർഎസ് രാജീവാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സമരാഗ്നി ജാഥയുടെ സമാപനത്തിൽ പാലോട് രവി ദേശീയ ഗാനം തെറ്റിപ്പാടിയത് വിവാദമായിരുന്നു. തെറ്റായി പാടിയും പാടുന്ന സമയത്ത് മൈക്ക് സ്റ്റാൻഡിൽ താളം പിടിച്ചും ദേശീയ ഗാനത്തെ അവഹേളിച്ചെന്നാണ് പരാതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam