പൊതിച്ചോർ വിവാദം; മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി, 'ആഹാരത്തിന് രാഷ്ട്രീയമില്ല, രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് എതിരല്ല'

Published : Jul 19, 2026, 06:15 PM IST
k muraleedharan, pothichoru

Synopsis

ആഹാരത്തിന് രാഷ്ട്രീയം ഇല്ലെന്ന് മന്ത്രിയുടെ മലക്കം മറിച്ചിൽ. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ എതിരല്ലെന്നും അഭിപ്രായം പറഞ്ഞത് ആലപ്പുഴയിലെ സാഹചര്യത്തിലാണെന്നും കെ മുരളീധരൻ വിശദീകരിക്കുന്നു.

തിരുവനന്തപുരം: പൊതിച്ചോർ വിവാദത്തില്‍ നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ എതിരല്ലെന്നും അഭിപ്രായം പറഞ്ഞത് ആലപ്പുഴയിലെ സാഹചര്യത്തിലാണെന്നും കെ മുരളീധരൻ വിശദീകരിക്കുന്നു. ആലപ്പുഴയിൽ സ്ഥലം കയ്യെറി സംഘടനകൾ ഭക്ഷണം കൊടുക്കുന്നു എന്നാണ് മന്ത്രിയുടെ പത്രക്കുറിപ്പില്‍ പറയുന്നത്. ആഹാരത്തിന് രാഷ്ട്രീയം ഇല്ലെന്നും മലക്കം മറിച്ചിൽ. മന്ത്രിയുടെ പരാമർശം വിവാദമായതോടെയാണ് തിരുത്തൽ.

ആരോഗ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് ഇങ്ങനെ:

ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്‌ഥലം കൈയേറി.

ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയ്യേറിയതിനാണ് എതിർപ്പ്, ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയു‌ടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ മേഖലയിൽ സർക്കാർ ഇടപെടൽ നടത്തുന്നത്. ആശുപത്രിയിൽ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചണുമായി എല്ലാവരുടെയും സഹകരണം വേണം. കാരണം ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിന്റെ താത്പര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംരക്ഷണം തേടി കുംഭമേള വൈറല്‍ പെൺകുട്ടി പൊലീസിന് മുന്നിൽ; സ്റ്റേഷനില്‍ നേരിട്ടെത്തി, പാസ്പോർട്ടും പണവും പിതാവ് അപഹരിച്ചെന്ന് പരാതി
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; ഉത്തരവിറക്കി സർക്കാര്‍, പിഎസ്‍സി-യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല