സംരക്ഷണം തേടി കുംഭമേള വൈറല്‍ പെൺകുട്ടി പൊലീസിന് മുന്നിൽ; സ്റ്റേഷനില്‍ നേരിട്ടെത്തി, പാസ്പോർട്ടും പണവും പിതാവ് അപഹരിച്ചെന്ന് പരാതി

Published : Jul 19, 2026, 05:58 PM IST
kumbh mela viral girl

Synopsis

എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് സംരക്ഷണം തേടി പെണ്‍കുട്ടി എത്തിയത്. പെൺകുട്ടി എവിടെയെന്ന് അറിയാതെ എങ്ങനെ സംരക്ഷണം കൊടുക്കും എന്ന് പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് ഒളിവിൽ കഴിഞ്ഞ പെൺകുട്ടി സുരക്ഷ തേടി പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ടെത്തിയത്.

കൊച്ചി: സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറൽ പെൺകുട്ടി പൊലീസിന് മുന്നിലെത്തി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് സംരക്ഷണം തേടി പെണ്‍കുട്ടി എത്തിയത്. പെൺകുട്ടി എവിടെയെന്ന് അറിയാതെ എങ്ങനെ സംരക്ഷണം കൊടുക്കും എന്ന് പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് ഒളിവിൽ കഴിഞ്ഞ പെൺകുട്ടി സുരക്ഷ തേടി പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ടെത്തിയത്. തൻ്റെ പാസ്പോർട്ടും പണവും അടക്കം പിതാവും സംഘവും അപഹരിച്ചെന്നും പെൺകുട്ടി പരാതി പറയുന്നു.

കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നായിരുന്നു ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജനന സര്‍ട്ടിഫിക്കറ്റില്‍ 2009 ഡിസംബര്‍ 30 ന് വൈകിട്ട് 5.50 ന് പെണ്‍കുട്ടി ജനിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് പൊലീസിന് മുമ്പാകെ പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ 2008 ജനുവരി ഒന്നാണ് ജനന തീയതി. പെണ്‍കുട്ടി സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതെന്നാണ് കമ്മീഷന്‍ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്ലൈമറ്റ് സ്മാർട്ട് അഗ്രിക്കൾച്ചർ അവാർഡ്‌ 2026; ദേശീയ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ച് ഇസാഫ് ബാങ്ക്, അവസാന തീയതി സെപ്റ്റംബർ 30
'ആടിനെ പട്ടിയാക്കുന്നത് പിണറായി ഇനിയെങ്കിലും അവസാനിപ്പിക്കണം', ആഞ്ഞടിച്ച് ആരോഗ്യമന്ത്രി, ആരോഗ്യ വകുപ്പിന്‍റെ നട്ടെല്ലൊടിച്ചെന്ന് വിമർശനം