ഇ.പി ജയരാജനെതിരായ ആരോപണം; പാർട്ടി അന്വേഷണമല്ല, ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ

Published : Dec 26, 2022, 12:18 PM ISTUpdated : Dec 26, 2022, 12:30 PM IST
ഇ.പി ജയരാജനെതിരായ ആരോപണം; പാർട്ടി അന്വേഷണമല്ല, ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ

Synopsis

പി. ജയരാജന് എതിരായ കള്ളക്കടത്ത് ആരോപണം സിപിഎം അന്വേഷിക്കട്ടെയെന്നും കെ മുരളീധരൻ

കോഴിക്കോട്: കണ്ണൂരിലെ റിസോർട്ടിൻ്റെ മറവിൽ ഇ.പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം കേവലം ഉൾപാർട്ടി പ്രശ്നമായി കാണാനാവില്ലെന്ന് കോൺ​ഗ്രസ് എംപി കെ.മുരളീധരൻ. ജയരാജനെതിരെ ഉയ‍ർന്ന ആരോപണങ്ങൾ അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ നടന്ന കാര്യങ്ങളെക്കുറിച്ചാണ്. റിസോർട്ടിനായി മന്ത്രിസ്ഥാനം ഇപി ജയരാജൻ ​ദുരുപയോ​ഗം ചെയ്തു. ഇതേ വരെ ഈ ആരോപണങ്ങൾ ഇപി നിഷേധിച്ചിട്ടില്ലെന്നും ഇത്രയും ​ഗുരുതരമായ വിഷയം പാ‍ർട്ടിയല്ല പരിശോധിക്കേണ്ടതെന്നും ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു. ഭരണതുടർച്ച അണികളെ വഷളാക്കിയെന്ന കാര്യം മാ‍ർകിസ്റ്റ് പാർട്ടി സമ്മതിച്ചെന്നും അദ്ദേഹം പരിഹസിച്ചു.

പി. ജയരാജന് എതിരായ കള്ളക്കടത്ത് ആരോപണം അദ്ദേഹത്തിൻ്റെ പാർട്ടി അന്വേഷിക്കട്ടെ. അധികാര ദുർവിനിയോഗമാണ് ഇപിയുടെ കാര്യത്തിൽ നടന്നത്. അതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ബഫർ സോൺ വിഷയത്തിൽ സംസ്ഥാനത്തിന് തെറ്റു പറ്റിയെന്നും. അത് അംഗീകരിക്കണമെന്നും മുരളീധരൻ പറഞ്ഞു. കെ.പി.സി.സി പുന:സംഘടന എത്രയും പെട്ടെന്ന് നടക്കും. പുന: സംഘടന വൈകരുത്. ഇത് പ്രയാസം ഉണ്ടാക്കുകയും പാ‍ർട്ടിക്ക്  ദോഷമുണ്ടാക്കുകയും ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്