
മാവേരിക്കര: കെ റെയിലിനെതിരെ (K Rail) പ്രതിഷേധം ഉയര്‍ത്തുന്നവരോടുള്ള കേരള പൊലീസിന്‍റെ (Kerala Police) അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച് കൊടുക്കുന്നില്‍ സുരേഷ് എംപി. ഇന്ന് ചങ്ങനാശേരി മാടപ്പള്ളിയിൽ സ്ത്രീകള്‍ അടക്കമുള്ളവരോടുള്ള പൊലീസ് ക്രൂരതയ്ക്കെതിരെയാണ് സ്ഥലം എംപി കൂടിയായ കൊടുക്കുന്നിലിന്‍റെ വിമര്‍ശനം. മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിക്ക് കല്ലിടാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥ സംഘം സ്ത്രീകളും കുട്ടികൾക്കും എതിരെ നടത്തിയത് നരനായാട്ട് ആണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇത്തരം ക്രൂരതകൾ നടത്താൻ പൊലീസിലെ സിപിഎം ഗുണ്ടകളെയാണ് പിണറായി വിജയൻ ക്വട്ടേഷൻ നൽകി ഏർപ്പാടാക്കിയിരി ക്കുന്നത്. ജനങ്ങളുടെ ചോര വീഴുന്നത് കണ്ട് ഹരം പിടിക്കുന്ന ഏകാധിപതിയാകാൻ പിണറായി വിജയൻ ശ്രമിക്കേണ്ടെന്നും ഇത് കേരളം ആണെന്നും കേരളം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണിന്നുമെന്നും എംപി ഓര്‍മ്മിപ്പിച്ചു.
ഇന്നലെ പാർലമെന്റിൽ വെച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ യാതൊരു തരത്തിലുള്ള അംഗീകാരവും നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടു പോലും ഒന്നും സംഭവിക്കാത്ത മട്ടിൽ പൊലീസിലെ ഗുണ്ടകളെ സംസ്ഥാന സർക്കാർ അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊടുക്കുന്നിലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
മാവേലിക്കര ലോക് സഭ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിക്ക് കല്ലിടാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥ സംഘം സ്ത്രീകളും കുട്ടികൾക്കും എതിരെ നടത്തിയത് നരനായാട്ട് ആണ്.ഇത്തരം ക്രൂരതകൾ നടത്താൻ പൊലീസിലെ സി പി എം ഗുണ്ടകളെയാണ് പിണറായി വിജയൻ കൊട്ടേഷൻ നൽകി ഏർപ്പാടാക്കിയിരി ക്കുന്നത്. ജനങ്ങളുടെ ചോര വീഴുന്നത് കണ്ട് ഹരം പിടിക്കുന്ന ഏകാധിപതിയാകാൻ പിണറായി വിജയൻ ശ്രമിക്കേണ്ട ഇത് കേരളം ആണ്, കേരളം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണിന്നും.
ഇന്നലെ പാർലമെന്റിൽ വെച്ച് തന്നെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയതാണ് സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ യാതൊരു തരത്തിലുള്ള അംഗീകാരവും നൽകിയിട്ടില്ല എന്നും . എന്നിട്ടു പോലും ഒന്നും സംഭവിക്കാത്ത മട്ടിൽ പൊലീസിലെ ഗുണ്ടകളെ ഇന്നും സംസ്ഥാന സർക്കാർ അഴിച്ചുവിട്ടിരിക്കുന്നു. ചങ്ങനാശ്ശേരി മാടപ്പള്ളി മുണ്ടുകുഴി റീത്തുപള്ളിക്കു സമീപം കെ റെയിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തവരെ പിണറായിയുടെ സി പി എം പോലീസ് സംഘം സ്ത്രീകളെയുൾപ്പെടെ തെരുവിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുകയും സ്ത്രീകളെയും കുട്ടികളെയും രോഗികളായ വൃദ്ധരെയും ഉൾപ്പെടെയുള്ളവരെയും തല്ലിച്ചതയ്ക്കുകയും ചെയ്യുന്നു. അധികാരത്തിന്റെ മത്ത് തലക്കുപിടിച്ച പിണറായി വിജയൻ ഒന്ന് മനസ്സിലാക്കണം, നരനായാട്ട് നടത്താൻ പിണറായി സ്റ്റാലിനോ മാവോയോ ഒന്നും അല്ല, ഇന്ത്യൻ ഭരണഘടന ക്ക് വിധേയപ്പെട്ടു മാത്രം ഭരിക്കേണ്ട കേവലം ഒരു മുഖ്യമന്ത്രി മാത്രം ആണ്
ഹിറ്റ്ലർ ആകാനാണോ രണ്ടാം തവണ അധികാരത്തിൽ എത്തിയ പിണറായി വിജയൻ സ്വപ്നം കാണുന്നതെന്നും എങ്കിൽ ആരെങ്കിലും പിണറായിയുടെ മുഖത്ത് വെള്ളം തളിച്ച് ഉണർത്തണം.
ഉത്തർ പ്രദേശിൽ " ബുൾഡോസർ ബാബ" എന്നും മറ്റും പേരുള്ള മുഖ്യമന്ത്രിയുള്ളതു പോലെ " സർവ്വേക്കല്ല് വിജയൻ" ആവാനാണോ പിണറായിയുടെ ശ്രമം എന്നും, പോലീസ്റ്റിന്റെ അതിക്രമങ്ങളെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ അന്വേഷിക്കണമെന്നും, സ്ത്രീകൾക്കെതി രെയുള്ള അതിക്രമങ്ങൾ ദേശീയ മഹിളാ കമ്മീഷൻ അന്വേഷിക്കണം.
പിണറായി വിജയൻ സർക്കാരിനെയും പിണറായിയുടെ വാടക പോലിസിനെയും ജനങ്ങൾ അറപ്പോടെയും വെറുപ്പോടെയും ആണ് കാണുന്നത്.സിൽവർ ലൈൻ എന്നപേരിൽനടത്തുന്ന കൊള്ളയടി ചമ്പൽക്കാട്ടിലെ കൊള്ളക്കാരെ പോലും നാണിപ്പിക്കുന്നു, സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി ജനങ്ങളുടെ ചോരയൊഴുക്കുന്ന പിണറായി വിജയനും സി പി എമ്മും ജനകീയ പ്രക്ഷോഭങ്ങൾ ആണ് കാണാൻ പോകുന്നത് ഈ പദ്ധതി സി പി എമ്മിന്റെ അവസാനത്തി ന്റെ തറക്കല്ലിടൽ ആണ്.
നാളെ യു ഡി എഫ് ആഹ്വാനം ചെയ്ത ഹർത്താൽ പരിപൂർണ്ണ വിജയം ആകുമെന്നത് നിശ്ചയമായ കാര്യമാണ്. അതിനു ജനങ്ങളുടെ ഒന്നടങ്കം പിന്തുണ ഉണ്ടാകും.
യു ഡി എഫ് നേതാക്കളായ മുൻ എം എൽ എ ജോസഫ് എം പുതുശേരി, ചങ്ങനാശ്ശേരിയിലെ മുൻ യു ഡി എഫ് സ്ഥാനാർഥി വി ജെ ലാലി, മാത്തുക്കുട്ടി പ്ലാക്കാനം, ആന്റണി കുന്നുംപുറം, വിൻസെന്റ് മാത്യു , സോബിച്ചൻ കണ്ണമ്പള്ളി എന്നിവരെയും ക്രൂരമായി മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി ആക്രമിക്കുകയും പോലീസ് വാഹനത്തിലേക്ക് വലിച്ചുകയറ്റുകയും ചെയ്തത് ജനാധിപത്യത്തെ ചവിട്ടിത്തേക്കുന്നതിനു തുല്യമായ ഫാസിസ്റ്റു നടപടിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam