K Rail Social Impact Assessment : സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമായി; ആദ്യ ഘട്ടം കണ്ണൂരിൽ

Published : Dec 31, 2021, 12:35 PM IST
K Rail Social Impact Assessment : സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമായി; ആദ്യ ഘട്ടം കണ്ണൂരിൽ

Synopsis

സിൽവർ ലൈനിനെ അനുകൂലിച്ചും എതിർത്തും പോർവിളികൾ മുറുകുന്നതിനിടെയാണ് സിൽവർലൈൻ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം വരുന്നത്.

തിരുവനന്തപുരം: സിൽവർ ലൈൻ (Silver Line) പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് (Social Impact Assessment Study) വിജ്ഞാപനം ഇറങ്ങി. അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂർ ജില്ലയിലാണ് ആദ്യം പഠനം നടത്തുന്നത്. 

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലായി ചെലോറ, ചെറുകുന്ന്, ചിറക്കൽ, എടക്കാട്, കടമ്പൂർ, കണ്ണപുരം, കണ്ണൂർ, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശ്ശേരി, വളപ്പട്ടണം, ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ, ധർമ്മടം, കോടിയേരി, തലശ്ശേരി, തിരുവങ്ങാട് എന്നിവടങ്ങളിലാണ് ആദ്യഘട്ട സാമൂഹികാഘാത പഠനം. 106.2005 ഹെക്ടർ ഭൂമിയാണ് കണ്ണൂർ ജില്ലയിൽ നിന്ന് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 

സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും കല്ലിടലിനായുളള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പലയിടത്തും പ്രതിഷേധമുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം കല്ലിടല്‍ നടന്നത്. ഏഴ് വില്ലേജുകളിലായി 22 കിലോമീറ്റര്‍ നീളത്തില്‍ അറുന്നൂറോളം കല്ലുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 

സിൽവർ ലൈനിനെ അനുകൂലിച്ചും എതിർത്തും പോർവിളികൾ മുറുകുന്നതിനിടെയാണ് സിൽവർലൈൻ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം വരുന്നത്. പദ്ധതിയിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. പദ്ധതി എളുപ്പം നടത്താമെന്ന ധിക്കാരം വേണ്ടെന്ന് ബിജെപിയും ഓപ്പൺ ഹിയറിംഗ് നടത്തണമെന്ന് കോൺഗ്രസും ആവർത്തിക്കുകയാണ്. ഡിപിആർ പുറത്ത് വിടണമെന്ന ആവശ്യവും ശക്തമാണ്. 

പാർട്ടിസമ്മേളനവേദികളിലും പൊതുവേദികളിലും വികസനമന്ത്രമായി അതിവേഗ പാതയെ അവതരിപ്പിച്ചാണ് സിപിഎം നേതാക്കൾ മുന്നോട്ട് പോകുന്നത്. വായ്പയുടെ ബാധ്യത ഏറ്റെടുക്കാനില്ലെന്ന് കേന്ദ്രം പറഞ്ഞെങ്കിലും റെയിൽവേ വിഹിതമായി ഡിപിആറിൽ ആവശ്യപ്പെട്ട 2150 കോടി കിട്ടുമെന്നാണ് ധനമന്ത്രിയുടെ ഇപ്പോഴുമുള്ള പ്രതീക്ഷ.

സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും കല്ലിടലിനായുളള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം കല്ലിടല്‍ നടന്നത്.  ഏഴ് വില്ലേജുകളിലായി 22 കിലോമീറ്റര്‍ നീളത്തില്‍ അറുന്നൂറോളം കല്ലുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം കല്ലിടല്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച്  പദ്ധതി പ്രദേശങ്ങളില്‍ ആക്ഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട്ടെ സിപിഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയിൽ; പ്രധാനമന്ത്രി മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായെന്ന് വിശദീകരണം
അതിജീവിതയെ അധിക്ഷേപിച്ച കേസ്; ഒടുവിൽ രാഹുൽ ഈശ്വറിന് ആശ്വാസം, 16 ദിവസങ്ങള്‍ക്കുശേഷം ജാമ്യം