
ആലപ്പുഴ: ചേരിതിരിഞ്ഞുള്ള തർക്കം രൂക്ഷമായതിനെത്തുടർന്ന് ആലപ്പുഴ നോർത്ത് (ALappuzha North) സിപിഎം (CPM) ഏരിയാ സമ്മേളനം നിർത്തിവച്ചു. സജി ചെറിയാൻ (Saji Cherian), പി പി ചിത്തരഞ്ജൻ (P P Chitharanjan) വിഭാഗങ്ങൾ തമ്മിലാണ് തർക്കം രൂക്ഷമായത്. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കും.
സംസ്ഥാനത്ത് ഭരണം നടക്കുന്നു എന്ന തോന്നൽ മാത്രമേയുള്ളു എന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നു. പോലീസ് സംവിധാനം നിഷ്ക്രിയം ആണെന്നും ചില പ്രതിനിധികൾ ആരോപിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎക്കെതിരെയും വ്യക്തിഹത്യ രൂക്ഷമായപ്പോൾ ആണ് തർക്കം മുറുകിയത്.
പദ്ധതി അട്ടിമറിക്കാന്‍ കേന്ദ്രത്തെ ഉപയോഗിക്കാൻ അവർ ശ്രമിക്കുന്നു; സിൽവർ ലൈനിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി
കേന്ദ്രത്തെ ഉപയോഗിച്ച് കെ. റെയിൽ പദ്ധതി അട്ടിമറിക്കാന്‍ ബിജെപി നീക്കം നടത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.. കേരളത്തില്‍ ക്രിസ്ത്യന്‍ സ്നേഹവുമായി ചുറ്റിത്തിരിയുന്ന സംഘപരിവാര്‍ രാജ്യത്തിന്‍റെ മറ്റിടങ്ങളില്‍ ക്രിസ്തുമസ് കാലത്ത് ക്രിസ്ത്യാനികളെ ആക്രമിക്കുകയായിരുന്നെന്നും സിപിഎം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു. കൂടുതൽ വായിക്കാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam