'സമരം ചെയ്തവർക്ക് ശമ്പളം നൽകേണ്ട'; സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

Web Desk   | Asianet News
Published : Feb 02, 2021, 12:57 PM ISTUpdated : Feb 02, 2021, 12:58 PM IST
'സമരം ചെയ്തവർക്ക് ശമ്പളം നൽകേണ്ട'; സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

Synopsis

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ 2019 ജനുവരി 8, 9 തിയതികളിൽ നടന്ന അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിക്കാനുള്ള സർക്കാർ തീരുമാനമാണ് കോടതി റദ്ദാക്കിയത്.

കൊച്ചി: സമരം ചെയ്ത സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സർക്കാരിന് കനത്ത തരിച്ചടി. സമര ദിനങ്ങൾ 
ശമ്പള അവധിയായി കണക്കാക്കി ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ 2019 ജനുവരി 8, 9 തിയതികളിൽ നടന്ന അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക്
രണ്ട് ദിവസത്തെ ശമ്പളം അനുവദിക്കാനുള്ള സർക്കാർ തീരുമാനമാണ് കോടതി റദ്ദാക്കിയത്. ആലപ്പുഴ കളർകോട് സ്വദേശിയും മുൻ സർക്കാർ ഉദ്യോഗസ്ഥനുമായ ജി.ബാലഗോപാൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി അനുവദിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.

ഉത്തരവ് രണ്ടു മാസത്തിനകം നടപ്പാക്കണം. സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ഹാജർ രജിസ്റ്റർ പരിശോധിച്ച് നടപടിയെടുക്കാനും ശമ്പളം നൽകിയിട്ടുണ്ടങ്കിൽ തിരിച്ചുപിടിക്കാനും കോടതി നിർദേശിച്ചു. സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണം.  ഹർജി രണ്ടു മാസം കഴിഞ്ഞ് പരിഗണിക്കും.

Read Also: കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വൻ ആൾക്കൂട്ടങ്ങൾ; ചട്ടലംഘനത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ട്...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളയിൽ ഇന്ന് നിർണായകം; എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ
ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍