കൊവിഡ് പ്രതിരോധത്തിന് ഇറങ്ങുന്ന കോൺഗ്രസ് പ്രവര്‍ത്തകരെ തടയുന്നു; രാഷ്ട്രീയം കളിക്കരുതെന്ന് കെ സുധാകരൻ

Published : May 10, 2021, 12:19 PM IST
കൊവിഡ് പ്രതിരോധത്തിന് ഇറങ്ങുന്ന കോൺഗ്രസ് പ്രവര്‍ത്തകരെ തടയുന്നു; രാഷ്ട്രീയം കളിക്കരുതെന്ന് കെ സുധാകരൻ

Synopsis

സിപിഎം ഓഫീസിൽ നിന്ന് എത്തുന്ന ലിസ്റ്റ് അനുസരിച്ചാണ് കൊവിഡ് സന്നദ്ധ പ്രവര്‍ത്തകരെ തീരുമാനിക്കുന്നത്. പകർച്ചവ്യാധി പ്രതിരോധത്തിൽ സിപിഎം രാഷ്ട്രീയം കളിക്കരുതെന്ന് കെ സുധാകരൻ 

കണ്ണൂര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ ഒരു പോലെ പരാജയപ്പെട്ടെന്ന് കെ സുധാകരൻ. കൊവിഡ് വ്യാപനം മുൻകൂട്ടി കണ്ട് പ്രവര്‍ത്തിക്കാൻ കഴിഞ്ഞില്ല. മതിയാ ചികിത്സാ സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയാണ് പൊതുവെ ഉള്ളത്. ആളുകൾ ശ്വാസം മുട്ടി മരിക്കുകയാണെന്നും മരണ നിരക്ക് പോലും കൃത്യമായി രേഖപ്പെടുത്തപ്പെടുന്നില്ലെന്നും കെ സുധാകരൻ കണ്ണൂരിൽ ആരോപിച്ചു. 

ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത വിധമാണ് മരണ സംഖ്യ കൂടുന്നത്. പയ്യാമ്പലത്തേക്ക് അടക്കം മുതദേഹങ്ങൾ ധാരളമായി എത്തിക്കുന്നുണ്ട്. കോൺഗ്രസ് പ്രവര്‍ത്തകര്‍ കൊവിഡ് പ്രതിരോധത്തിന് ഇറങ്ങുമ്പോൾ അവരെ തടുന്ന സമീപനമാണ് ഉള്ളതെന്നും സിപിഎം ഓഫീസിൽ നിന്ന് എത്തുന്ന ലിസ്റ്റ് അനുസരിച്ചാണ് കൊവിഡ് സന്നദ്ധ പ്രവര്‍ത്തകരെ തീരുമാനിക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധത്തിൽ സിപിഎം രാഷ്ട്രീയം കളിക്കരുത് എന്നും കെ സുധാകരൻ ഓര്‍മ്മിപ്പിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ ഫലം വന്നപ്പോല്‍ തോല്‍വി; റീ കൗണ്ടിംഗില്‍ വിജയം നേടി സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ
'കരിയര്‍ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മാറ്റി'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സിപിഎം മുൻ കൗണ്‍സിലര്‍