Dheeraj murder: " സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വം, ഇടതിന് ആഹ്ലാദം" - കെ സുധാകരൻ

Web Desk   | Asianet News
Published : Jan 12, 2022, 12:37 PM ISTUpdated : Jan 12, 2022, 12:50 PM IST
Dheeraj murder: " സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വം, ഇടതിന് ആഹ്ലാദം" - കെ സുധാകരൻ

Synopsis

ധീരജിന്റെ മരണത്തിൽ ഇടതുപക്ഷത്തിന് ദു:ഖമല്ല ആഹ്ലാദമാണ്.തിരുവാതിര കളിച്ച് അവർ ആഹ്ലാദിക്കുന്നു. സ്ഥലം വാങ്ങാൻ ആയിരുന്നു തിടുക്കം. കെ സുധീകരൻ ആരോപിച്ചു. 

ആലപ്പുഴ: ഇടുക്കി എൻജിനിയറിങ് കോളജിലെ(idukki engineering college) എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ മരണം(dheeraj d eath) സി പി എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.(k sudhakaran) ധീരജിന്റെ മരണത്തിൽ ഇടതുപക്ഷത്തിന് ദു:ഖമല്ല ആഹ്ലാദമാണ്.തിരുവാതിര കളിച്ച് അവർ ആഹ്ലാദിക്കുന്നു. സ്ഥലം വാങ്ങാൻ ആയിരുന്നു തിടുക്കം. കെ സുധീകരൻ ആരോപിച്ചു. 

ഇടുക്കി എൻജിനിയറിങ് കോളജിൽ ദിവസങ്ങൾ ആയി അക്രമം അരങ്ങേറിയിരുന്നുവെന്നും കെ എസ് യുവിന്റെ വിജയം തടയാൻ ഡിവൈഎഫ്ഐ ഗുണ്ടകൾ കോളേജിൽ ക്യാമ്പ് ചെയ്തിരുന്നുവെന്നും സുധാകരൻ ആരോപിച്ചു. . നിരവധി കെ എസ് യു പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു

ഇടുക്കി ജില്ല പോലീസ് മേധാവിയെ എം.എം.മണി ഭീഷണിപ്പെടുത്തി.പ്രതിഷേധത്തിന്റെ മറവിൽ വ്യാപക അക്രമങ്ങളാണുണ്ടാകുന്നത്. കലാലയങ്ങളിൽ കെ എസ് യു പ്രവർത്തകർ മർദനത്തിന് ഇരയാകുന്നു. കോൺ​ഗ്രസ് ഓഫിസുകളും കെട്ടിടങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. പൊലീസ് എല്ലാം കണ്ടുനിൽക്കുകയണെന്നും കെ സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്