
കണ്ണൂര്‍: കോൺഗ്രസുകാരെ 'ഡാഷ്' എന്ന് വിശേഷിപ്പിച്ച പിണറായി വിജയന് മറുപടിയുമായി കെ സുധാകരൻ. പിണറായി വിജയൻ അവനവനെ വിളിക്കേണ്ട പേരാണ് 'ഡാഷ്' എന്ന് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. ഒരു തെരുവ് ഗുണ്ടയിൽ നിന്നാണ് ഇത്തരം പ്രയോഗങ്ങൾ ഉണ്ടാകുന്നത്. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ സുധാകരൻ ആരോപിച്ചു.
ബിജെപിയിലേക്ക് പോയ കോൺഗ്രസുകാരെ പരിഹസിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ 'ഡാഷ്' പരാമര്‍ശം നടത്തിയത്. കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്ന് സിപിഎം പണ്ടേ പറയുന്നതാണ്. അതിനുള്ള തെളിവാണിപ്പോൾ നടക്കുന്നത്. എപ്പോഴാണ് കോൺഗ്രസുകാർ പാർട്ടി മാറിപ്പോവുക എന്ന് പറയാൻ പറ്റില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം.
ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. ''പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ കുറേ ... പറയാൻ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തൽക്കാലം ഡാഷ് എന്ന് കണക്കാക്കിയാൽ മതി'', എന്ന് പിണറായി വിജയൻ പറഞ്ഞതിനാണ് കെ സുധാകരന്‍റെ മറുപടി.
Read also: കോൺഗ്രസുകാർ പ്ലാവില കാണിച്ചാൽ പോകുന്ന ആടുകൾ; തൽക്കാലം 'ഡാഷ്' എന്ന് വിളിക്കുന്നു: പിണറായി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam