വെൽഫെയർ പാർട്ടിക്ക് മതേതരത്വ നിലപാട്, കെപിസിസി നിലപാട് ഒരാൾക്ക് ഒറ്റയ്ക്ക് എടുക്കാനാവില്ല: കെ സുധാകരൻ

Published : Dec 15, 2020, 01:11 PM IST
വെൽഫെയർ പാർട്ടിക്ക് മതേതരത്വ നിലപാട്, കെപിസിസി നിലപാട് ഒരാൾക്ക് ഒറ്റയ്ക്ക് എടുക്കാനാവില്ല: കെ സുധാകരൻ

Synopsis

കണ്ണൂരിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സി പി എം അക്രമത്തിൽ പരിക്കേറ്റ് നിരവധി യുഡിഎഫ് പ്രവർത്തകർ ആശുപത്രിയിലാണ്. സി പി എം പ്രവർത്തകർ ആക്രമിക്കുമ്പോൾ പൊലീസ് നോക്കി നിൽക്കുകയായിരുന്നു

കണ്ണൂർ: വെൽഫെയർ പാർട്ടി ബന്ധത്തിൽ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളിയും വടകര എം പി കെ മുരളീധരനെ പിന്തുണച്ചും കണ്ണൂർ എം പി കെ സുധാകരൻ രംഗത്ത്. വെൽഫെയർ പാർട്ടിക്ക് ഇന്ന് മതേതര നിലപാടാണ്. ആ നിലപാട് ഉള്ളത് കൊണ്ടാണ് അവർ യു ഡി എഫിനെ പിന്തുണയ്ക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

ഇക്കാര്യത്തിൽ തന്റേതാണ് അവസാന വാക്കെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ പരോക്ഷമായി വിമർശിക്കാനും കെ സുധാകരൻ മറന്നില്ല. കെ പി സി സി നിലപാട് ഒരാൾക്ക് ഒറ്റയ്ക്ക് എടുക്കാനാവില്ലെന്നും അത് ചർച്ചയിലൂടെ എടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂരിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സി പി എം അക്രമത്തിൽ പരിക്കേറ്റ് നിരവധി യുഡിഎഫ് പ്രവർത്തകർ ആശുപത്രിയിലാണ്. സി പി എം പ്രവർത്തകർ ആക്രമിക്കുമ്പോൾ പൊലീസ് നോക്കി നിൽക്കുകയായിരുന്നു. ബൂത്തിലുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സി പി എം കള്ളവോട്ടിന് കൂട്ടുനിന്നു. ഉദ്യോഗസ്ഥരെ കോൺഗ്രസ് കോടതി കയറ്റുമെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'തൊഴിലുറപ്പ് പദ്ധതിയെ എല്ലാ തരത്തിലും നിർവീര്യമാക്കാൻ കേന്ദ്ര ശ്രമം, പേരും ഘടനയും മാറ്റുന്നു'; പ്രതിഷേധിച്ച് മുഖ്യമന്ത്രി
ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ്‍ പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയിൽവേ