സുധാകരന്റെ വെല്ലുവിളിയിൽ വെട്ടിലായി കോൺഗ്രസ്, നടപടിക്കായി പാർട്ടിയിൽ സമ്മർദ്ദം

By Web TeamFirst Published Feb 5, 2021, 7:15 AM IST
Highlights

മുഖ്യമന്ത്രിയെ രാഷ്ട്രീയമായി വിമർശിച്ചതിന്റെ പേരിൽ പാർട്ടിയിൽ ഒറ്റപ്പെടുത്തിയെന്ന് സുധാകരന് പരാതിയുണ്ട്. നേതാക്കളെ വിമർശിച്ചതിന്റെ പേരിൽ പാർട്ടി നടപടിയിലേക്ക് നീങ്ങിയാൽ, കടുത്ത നിലപാടിലേക്ക് കടക്കാൻ തന്നെയാണ് സുധാകരന്റെയും തീരുമാനം.

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ വിവാദപരാമർശത്തിൽ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കെ.സുധാകരൻ. വിവാദത്തിന് പിന്നിൽ പാർട്ടിയിലുള്ള ചിലർ തന്നെയെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ 'ന്യൂസ് അവർ' ചർച്ചയിൽ തുറന്നടിച്ച സുധാകരൻ ഹൈക്കമാൻഡ് പ്രതിനിധിക്കും പ്രതിപക്ഷ നേതാവിനും എതിരായ വിമർശനങ്ങളിലും ഉറച്ചു നിൽക്കുകയാണ്.

മുഖ്യമന്ത്രിയെ രാഷ്ട്രീയമായി വിമർശിച്ചതിന്റെ പേരിൽ പാർട്ടിയിൽ ഒറ്റപ്പെടുത്തിയെന്ന് സുധാകരന് പരാതിയുണ്ട്. നേതാക്കളെ വിമർശിച്ചതിന്റെ പേരിൽ പാർട്ടി നടപടിയിലേക്ക് നീങ്ങിയാൽ, കടുത്ത നിലപാടിലേക്ക് കടക്കാൻ തന്നെയാണ് സുധാകരന്റെയും തീരുമാനം. പ്രതിപക്ഷ നേതാവിനെയും എഐസിസി സെക്രട്ടറിയെയും അടക്കം വിമർശിച്ച സാഹചര്യത്തിൽ സുധാകരന് എതിരെ നടപടി എടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലയിലാണ് നേതൃത്വം. മുഖ്യമന്ത്രിക്ക് എതിരായ പരാമർശം ജാതീയമല്ലെന്ന് വിശദീകരിക്കുന്ന സുധാകരൻ തിരുത്തില്ലെന്നും ആവർത്തിച്ചു. 

മുഖ്യമന്ത്രിക്കെതിരായ വിവാദപരാമർശത്തിൽ ഹൈക്കമാൻഡിനെയും ചെന്നിത്തലയെയും തള്ളിപ്പറഞ്ഞ് കെ സുധാകരൻ

 

click me!