'എല്ലാം വിളിച്ചു പറയുമെന്ന് കുഞ്ഞനന്തൻ പറഞ്ഞതായി കേട്ടിരുന്നു, ആ ഘട്ടത്തിലാണ് മരണം'; ആരോപണവുമായി സുധാകരൻ

Published : Feb 24, 2024, 11:45 AM ISTUpdated : Feb 24, 2024, 12:17 PM IST
'എല്ലാം വിളിച്ചു പറയുമെന്ന് കുഞ്ഞനന്തൻ പറഞ്ഞതായി കേട്ടിരുന്നു, ആ ഘട്ടത്തിലാണ് മരണം'; ആരോപണവുമായി സുധാകരൻ

Synopsis

സത്യം പുറത്ത് വരും എന്ന ഘട്ടത്തിൽ ആണ് മരണം.കുഞ്ഞനന്തന്‍റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് കെ സുധാകരൻ

കൊച്ചി: ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി കുഞ്ഞനന്തന്‍റെ  മരണത്തിൽ പുനരന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരൻ ആവശ്യപ്പെട്ടു. സത്യം പുറത്ത് വരും എന്ന ഘട്ടത്തിൽ ആയിരുന്നു മരണം.എല്ലാം വിളിച്ചു പറയും എന്ന് കുഞ്ഞനന്തൻ പറഞ്ഞതായി കേട്ടിരുന്നു.മരണത്തിൽ ദുരൂഹത ഉണ്ടെന്നതിനാൽ സർക്കാർ അന്വേഷണം നടത്തണം. നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു. ഗൗരവമായ അന്വേഷണം വേണ്ടതുണ്ട്. സ്വതന്ത്ര ഏജൻസി അന്വേഷിക്കണം. ടി പി കേസിന് പിന്നിൽ ഉന്നതർ പങ്കെടുത്ത ഗൂഢാലോചന ഉണ്ട്. കുഞ്ഞനന്തന്‍റെ  മരണം ദുരൂഹമാണ്. അതുകൊണ്ട് ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

പി കെ കുഞ്ഞനന്തന്‍റെ  മരണത്തിൽ ദൂരൂഹത ആരോപിച്ച് ലീഗ് നേതാവ്  കെ എം ഷാജി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാർട്ടി കൊലക്കേസുകളിൽ  പ്രതികളാവുന്നവർ പിന്നീട് കൊല്ലപ്പെടാറുണ്ടെന്നാണ് ഷാജി വിശദീകരിച്ചത്. എന്നാൽ ഷാജിയുടെ ആരോപണം കുഞ്ഞ‍നന്തന്‍റെ  മകൾ ഷബ്ന തളളിയിരുന്നു

'പാർട്ടി കൊലക്കേസുകളിൽ പ്രതികളാവുന്നവർ പിന്നീട് കൊല്ലപ്പെടാറുണ്ട്'കെഎംഷാജിയുടെ ആരോപണത്തില്‍ അന്വേഷണം വേണം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിഫ്ബി പൊൻമുട്ടയിടുന്ന താറാവ്, ബിഎംബിസി റോഡുകളും നൂറുകണക്കിന് പാലങ്ങളുമടക്കം അടുത്ത 30 വർഷത്തെ വികസനം ഈ 10 വർഷത്തിൽ സംഭവിച്ചുവെന്നും മന്ത്രി
സ്ഥാനാർത്ഥി നിർണ്ണയ ചർച്ച; അവസാനഘട്ടത്തിലും സമ്മർദ്ദവുമായി എംപിമാർ, സീറ്റിനായി കെ സുധാകരനും അടൂർ പ്രകാശും