കെ സുധാകരൻ എംപിയെ ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു, രാത്രി ദില്ലിയിലേക്ക് തിരിക്കും

Published : Nov 29, 2026, 05:24 PM IST
sudhakaran

Synopsis

ദുബായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കെ സുധാകരൻ എംപിയെ സ്വന്തം ഉത്തരവാദിത്തത്തിൽ ഡിസ്ചാർജ് ചെയ്തു. ആശുപത്രി അധികൃതർ അദ്ദേഹത്തെ ദുരൂഹമായി ഐസിയുവിലേക്ക് മാറ്റിയെന്ന് കുടുംബം ആരോപിച്ചിരുന്നു.

ദില്ലി : കെ സുധാകരൻ എംപിയെ ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. യുഎഇ സമയം രാത്രി 9:30 ക്ക് എമിറേറ്റ്സ് വിമാനത്തിൽ ഡൽഹിക്ക് തിരിക്കും. രിശോധനക്കായി ദുബായിലെ ആശുപത്രിയിൽ എത്തിച്ച സുധാകരനെ ആശുപത്രി അധികൃതർ ദുരൂഹമായി ഐ സി യുവിലേക്ക് മാറ്റിയെന്നും കാണാൻ പോലും അനുവദിച്ചില്ലെന്നും നേരത്തെ കുടുംബം ആരോപിച്ചിരുന്നു.

നവംബർ 26-ന് രാത്രിയാണ് കുടുംബത്തോടൊപ്പം കെ സുധാകരൻ അബുദാബിയിലെത്തിയത്. വിദഗ്ധ ചികിത്സക്കായി അമേരിക്കയ്ക്ക് പോകാനായിരുന്നു ഉദ്ദേശം. എന്നാൽ നിർണായക പാർലമെന്റ് സമ്മേളനം വിളിച്ചതോടെ സുധാകരനോട്‌ അടിയന്തരമായി ദില്ലിക്കെത്താൻ കോൺഗ്രസ്‌ നേതാക്കൾ നിർദേശിച്ചു. തുടർന്ന് ദുബായിലെ ആശുപത്രിയിൽ കാണിച്ച ശേഷം മടങ്ങാമെന്നായി. അങ്ങനെ ഇന്നലെ ദുബായിലെ ആശുപത്രിയിൽ എത്തി. ചെക്കപ്പിന് ശേഷം ഇന്ന് രാവിലെ ദില്ലിക്ക് തിരിക്കാനായിരുന്നു നീക്കം.

താൻ എത്തുമെന്നും നേതാക്കളെ അറിയിച്ചു. എന്നാൽ രാത്രിയോടെ സുധാകരനെ റൂമിൽ നിന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി, കുടുംബത്തെ അറിയിച്ചില്ല എന്നും രാവിലെ കാണൻ ശ്രമിച്ചപ്പോൾ അനുവദിച്ചില്ല എന്നും മകൻ ആരോപിച്ചിരുന്നു. പിന്നാലെ കെപിസിസി പ്രസിഡന്റ്‌ അടക്കം നേതാക്കൾ ഇടപെട്ടു. ഒടുവിൽ സുധാകരനെ കാണാൻ മകന് അനുമതി നൽകി. അച്ഛൻ ഓർമ കുറവ്‌ ഉണ്ടെന്നും സ്വന്തം ഉത്തരവാദിത്തത്തിൽ ഡിസ്ചാർജ് ചെയ് കൊണ്ട് പോകാൻ ആശുപത്രി അനുമതി നൽകിയെന്നും മകൻ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മനുഷ്യവിഭവ ശേഷിയാണ് കേരളത്തിൻ്റെ ശക്തി, കുട്ടികൾ വഴി തെറ്റുന്നതിൽ സമൂഹത്തിനും പങ്ക്: 'അഗോറ'യിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അഭിനന്ദനം
ആശയങ്ങളുടെ മഹോത്സവം തുടരും, അഗോറ 2.0 പ്രഖ്യാപിച്ചു, 2027 നവംബർ 26-28 തിയതികളിൽ; ചർച്ചകളാൽ സമ്പന്നമായ മൂന്നാം ദിനം, ഒന്നാം പതിപ്പിന് രാത്രി കൊടിയിറക്കം