ആശയങ്ങളുടെ മഹോത്സവം തുടരും, അഗോറ 2.0 പ്രഖ്യാപിച്ചു, 2027 നവംബർ 26-28 തിയതികളിൽ; ചർച്ചകളാൽ സമ്പന്നമായ മൂന്നാം ദിനം, ഒന്നാം പതിപ്പിന് രാത്രി കൊടിയിറക്കം

Published : Nov 29, 2026, 04:59 PM IST
AGORA

Synopsis

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആശയങ്ങളുടെ മഹോത്സവമായ അഗോറയുടെ രണ്ടാം പതിപ്പ് 2027 നവംബറിൽ നടക്കും. സ്റ്റീഫൻ ദേവസിയുടെ സംഗീത സന്ധ്യയോടെ ഒന്നാം പതിപ്പിന് രാത്രി സമാപനമാകും. ടൂറിസം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ ചർച്ചകളാണ് ഇന്ന് നടന്നത്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആശയങ്ങളുടെ മഹോത്സവമായ അഗോറ തുടരും. അഗോറ 2.0 അടുത്ത വർഷം നവംബർ 26,27,28 തിയതികളിൽ നടക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ പ്രഖ്യാപിച്ചു. സ്റ്റീഫൻ ദേവസിയുടെ സംഗീത സന്ധ്യയോടെ ഈ വർഷത്തെ അഗോറയ്ക്ക് കൊടിയിറങ്ങും. ഇത്ര വലിയ ക്യാൻവാസിൽ അഗോറ പോലൊരു പരിപാടി സംഘടിപ്പിച്ചതിൽ ഏഷ്യാനെറ്റ് ന്യൂസിനെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിനന്ദിച്ചു. അഗോറ മൂന്നാം ദിനവും സംവാദവേദികളിൽ സജീവപങ്കാളിത്തമായിരുന്നു. ടൂറിസം മേഖലയിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് അഗോറ വേദിയിൽ മന്ത്രി പി സി വിഷ്ണുനാഥ് പ്രഖ്യാപിച്ചത് ശ്രദ്ധേയമായി.

അത്യന്തം ആവേശകരം

അത്യന്തം ആവേശമായ ആദ്യ പതിപ്പിന് ഇന്ന് രാത്രിയോടെ കൊടിയിറങ്ങും. ഏഴ് വേദികളും പുതിയ ആശയങ്ങളാൽ സജീവമായ മൂന്ന് പകലുകളും രാത്രികളുമാണ് കടന്നു പോകുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അഗോറയുടെ മൂന്നാം ദിനവും ചർച്ചകളാൽ സമ്പന്നമായിരുന്നു. പഠിപ്പും രാഷ്ട്രീയവും ടൂറിസവും ബഹിരാകാശവും ഉമിനീരും ക്യാൻസറും യുദ്ധവും ഫുട്ബോളുമെല്ലാം ച‍ർച്ചകളായി. കാലാവസ്ഥാ വ്യതിയാനവും ടൂറിസവും എന്ന നാളേയ്ക്ക് ഉറ്റുനോക്കേണ്ട വിഷയത്തിൽ മന്ത്രി പി സി വിഷ്ണുനാഥ് സംവാദം സജീവമാക്കി. അഡ്വഞ്ച‍ർ ടൂറിസം ഉൾപ്പെടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പ്രത്യേക നിയമം വരുമെന്ന് പ്രഖ്യാപനവും നടത്തി. ഉന്നതവിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളും ഭാവിയുമാണ് മന്ത്രി റോജി എം ജോൺ ചൂണ്ടിക്കാട്ടിയത്. ഭരണകൂടവും സാങ്കേതികവിദ്യയും വിഷയങ്ങളായി രാജീവ് ചന്ദ്രശേഖറും ക്രിസ് ഗോപാലകൃഷ്ണനും പങ്കെടുത്ത സെഷൻ. ജെൻസി കാലത്തെ കമ്യൂണിസവും ഉമിനീരിന്‍റെ ഭാവിയും കീമോതെറാപ്പിക്ക് അപ്പുറം ക്യാൻസ‍ർ ചികിത്സയുടെ സാധ്യതകളും ഇന്ത്യുടെ ബഹിരാകാശ പദ്ധതികളും ഇന്നത്തെ ചർച്ചകൾ. ഐ എസ് ആ‍ർ ഓ ചെയ‍മാൻ ഡോ. വി നാരായണൻ ഉൾപ്പെടെ സാന്നിധ്യമായി. നൂറ്റിയറുപതിലധികം സെഷനുകളിലായി ഇരുനൂറ്റിഅൻപതോളം വിദഗ്ധ‍ർ ആശയങ്ങൾ പങ്കുവച്ച അഗോറ ഈ പതിപ്പോടെ അവസാനിക്കുന്നില്ലെന്നറിഞ്ഞപ്പോൾ വേദിയിൽ കരഘോഷം മുഴങ്ങി. സമാപന സമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉദ്ഘാടന ചെയ്തത്. എഴുത്തുകാരൻ ചിഗോസി ഒബ്യോമ മുഖ്യാതിഥിയായി. വൈകീട്ട് ഏഴ് മണിക്ക് സ്റ്റീഫൻ ദേവസിയും സംഘവും ഒരുക്കുന്ന സംഗീത വിരുന്നോടെ ആദ്യ പതിപ്പിന് തിരശ്ശീല വീഴും. പിന്നെ ഒരു വർഷത്തെ കാത്തിരിപ്പ്. ശേഷം 2027 നവംബർ 26 ന് വീണ്ടും ആശയങ്ങളുടെ മഹോത്സവത്തിൽ കാണാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മനുഷ്യവിഭവ ശേഷിയാണ് കേരളത്തിൻ്റെ ശക്തി, കുട്ടികൾ വഴി തെറ്റുന്നതിൽ സമൂഹത്തിനും പങ്ക്: 'അഗോറ'യിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അഭിനന്ദനം
'എന്ത് മാറ്റം വരുമ്പോഴും സിപിഎമ്മിന് എതിർക്കുന്ന സമീപനം', കേരളത്തെ ദക്ഷിണേഷ്യയുടെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന് മന്ത്രി റോജി എം ജോൺ