
കണ്ണൂർ: തനിക്കെതിരായ കേസുകളിൽ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിബിഐ നേരിട്ട് അന്വേഷണം നടത്തിയാലും ഭയമില്ല. കരുണാകരൻ ട്രസ് സംബന്ധിച്ച് പിരിച്ച പണത്തിന്റെ കണക്കും വിജിലൻസിന് നൽകും. കേസിലെ പരാതിക്കാരൻ പ്രശാന്ത് ബാബു ഒറ്റുകാരനാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാണ് പ്രശാന്ത് ബാബു എന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. കൊല്ലാൻ വന്ന സി പി എമ്മുകാർക്ക് തന്നെ ഒറ്റുകൊടുത്തവനാണ് പ്രശാന്ത് ബാബു. കള്ള സാക്ഷികളെ വച്ച് മറ്റുള്ളവർക്ക് എതിരെ കേസ് എടുക്കുകയാണ്. ഈ സർക്കാർ തരംതാണു, അധഃപധിച്ചു. മുതിർന്ന സിപിഎം നേതാവിനെതിരായ ആരോപണത്തിൽ ജി ശക്തിധരനെ അവിശ്വസിക്കേണ്ട കാര്യമില്ല. ശക്തിധരന്റെ ആരോപണം സംബന്ധിച്ച് സർക്കാർ എന്താണ് അന്വേഷിക്കാത്തത്? ഏതോ പയ്യൻ കൊടുത്ത കേസിൽ എനിക്കെതിരെ 10 ലക്ഷത്തിന്റെ അന്വേഷണം നടക്കുന്നില്ലേയെന്നും കെ സുധാകരൻ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam