ശ്രദ്ധിക്കണം, മഴയും കടൽക്ഷോഭവും; മുന്നറിയിപ്പിൽ മാറ്റം, ഇന്ന് യെല്ലോ അലർട്ട് 5 ജില്ലകളിൽ

Published : Jun 28, 2023, 01:45 PM ISTUpdated : Jun 28, 2023, 02:46 PM IST
ശ്രദ്ധിക്കണം, മഴയും കടൽക്ഷോഭവും; മുന്നറിയിപ്പിൽ മാറ്റം, ഇന്ന് യെല്ലോ അലർട്ട് 5 ജില്ലകളിൽ

Synopsis

മൺസൂൺ ആരംഭിച്ചതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ സംസ്ഥാനത്ത് ലഭിച്ചത്. കണ്ണൂർ, കാസർകോട്, എറണാകുളം ജില്ലകളിൽ ശക്തമായ മഴയുണ്ടായി.

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുന്നു. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എണറാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മഴയും കടൽക്ഷോഭവും കണക്കിലെടുത്ത് കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള യാത്ര താൽക്കാലികമായി തടഞ്ഞു. ഇന്നലെ പെയ്ത കനത്ത മഴയിൽ മട്ടന്നൂർ വിമാനത്താവളത്തിലെ സംരക്ഷണ ഭിത്തി തകർത്ത് കാനയിലെ വെള്ളം ഗതിമാറി വീടുകളിലേക്കൊഴുകിയത് പ്രദേശത്തെ നിരവധി വീടുകളിൽ നാശ നഷ്ടം ഉണ്ടാക്കി. 

മൺസൂൺ ആരംഭിച്ചതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ സംസ്ഥാനത്ത് ലഭിച്ചത്. കണ്ണൂർ, കാസർകോട്, എറണാകുളം ജില്ലകളിൽ ശക്തമായ മഴയുണ്ടായി. നോർത്ത് പറവൂരിൽ 165 മില്ലി മീറ്റർ മഴ ലഭിച്ചു. മട്ടന്നൂർ വിമാനത്താവള പരിസരത്ത് 150 മില്ലീ മീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തി. മഴ കനത്തപ്പോൾ വിമാനത്താവളത്തിലെ കാനയിലെ വെള്ളം ഗതിമാറി ഒഴുകിയത് പ്രദേശത്തെ നിരവധി വീടുകൾക്ക് നാശ നഷ്ടമുണ്ടാക്കി. വിമാനത്താവളത്തിന്‍റെ സംരക്ഷണ ഭിത്തി തകർത്താണ് വെള്ളം വീടുകളിലേക്ക് ഇരച്ചെത്തിയത്. വിമാനത്താവളത്തിന് പുറത്തേക്ക് വെള്ളമൊഴുകുന്ന കാനയുടെ നിർമ്മാണം വൈകുന്നതിൽ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ.

Also Read: ശക്തമായ മഴയും കടൽ ക്ഷോഭവും; കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞു

അതേസമയം, മഴ കനത്ത പശ്ചാത്തലത്തിൽ കണ്ണൂരിലെ വിവിധ ബീച്ചുകളികേക് സഞ്ചാരികൾ എത്തുന്നത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തടഞ്ഞു. പയ്യാമ്പലം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ധർമ്മടം അടക്കമുള്ള ബിച്ചുകളിലാണ് താൽക്കാലിക യാത്ര നിരോധനം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് മഴയുടെ കാഠിന്യം  കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. ഉയർന്ന തിരയും കടൽക്ഷോഭവും തുടരുന്നതിനാൽ മത്സ്യബന്ധനത്തിനുള്ള നിരോധനം തുടരുകയാണ്. 

 അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.  

28-06-2023: എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

29 -06-2023: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 
 
02-07-2023: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 

എന്നീ ജില്ലകളിലാണ്  കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ദേശീയ പാത തകര്‍ച്ച: കേരളത്തിലെ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓ‍ഡിറ്റ് ന‌‌ടത്തുമെന്ന് ദേശീയപാത അതോറിറ്റി