'ഗവർണർ സർക്കാരിനെതിരെയും, സർക്കാർ ഗവർണര്‍ക്കെതിരെയും പോരാടുന്നു,ജനാധിപത്യത്തിന്‍റെ സങ്കടകരമായ സംഭവവികാസം'

Published : Nov 02, 2023, 11:25 AM IST
'ഗവർണർ സർക്കാരിനെതിരെയും, സർക്കാർ ഗവർണര്‍ക്കെതിരെയും പോരാടുന്നു,ജനാധിപത്യത്തിന്‍റെ  സങ്കടകരമായ സംഭവവികാസം'

Synopsis

ഗവർണർക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയിൽ പോയത് തെറ്റെന്ന് എന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ .ഗവർണറും സർക്കാരും കോൺഗ്രസ്സിന് ഒരു പോലെയാണ്. അസാധാരണ സംഭവമാണിത്

പത്തനംതിട്ട: ഗവർണർക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയിൽ പോയത് തെറ്റെന്ന് എന്ന് കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ .ഗവർണറും സർക്കാരും കോൺഗ്രസ്സിന് ഒരു പോലെയാണ്. അസാധാരണ സംഭവമാണിത്.കേരളത്തിൽ ഒരുപക്ഷേ ഇത് ആദ്യമാണ്.ഗവർണർ സർക്കാരിനെതിരെയും ,  സർക്കാർ ഗവർണര്‍ക്കെതിരെയും നടത്തുന്ന ഈ പോരാട്ടം ജനാധിപത്യത്തിന്‍റെ  സങ്കടകരമായ സംഭവ വികാസമായാണ് കോൺഗ്രസ് കാണുന്നത്. കേരളത്തിലെ ദുരന്തമാണ് പിണറായി വിജയൻ.ഇത്ര അൽപനായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല.കേരളിയത്തിൻറെ  പേരിൽ നടക്കുന്നത് പച്ചയായ ധൂർത്തെന്നും കെ സുധാകരൻ പറഞ്ഞു

നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളം സുപ്രീം കോടതിയിൽ : ഗവർണർക്ക് എതിരെ ഹർജി സമർപ്പിച്ചത്.8 ബില്ലുകൾ ഒപ്പിടാത്തതിനെതിരെയാണ് ഹർജി.ബില്ലുകളിൽ അനന്തമായി തീരുമാനം നീട്ടാൻ ആകില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു.കേരളവും, ടി പി രാമകൃഷ്ണൻ എം എൽ എ യുമാണ് ഹർജിക്കാർ. കേന്ദ്രത്തെയും എതിർകക്ഷിയാക്കിയാണ് ഹർജി.ഗവർണർ സംസ്ഥാനത്തെ ജനങ്ങളോട് കാണിക്കുന്നത് കടുത്ത അനീതിയാണ്. ഭരണഘടന അട്ടിമറിയാണ് നടത്തുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

ഗവർണർക്കെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയിൽ ഹർജി നൽകി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചായക്കടയ്ക്കു മുന്നിൽ യുവാക്കൾ തമ്മിൽ തർക്കം, പിന്നാലെ ലോഡ്ജിലെത്തിയും ആക്രമണം; പ്രതികൾ പിടിയിൽ
ഇടതു മുന്നണിയുടെ കാലത്ത് സ്ത്രീസുരക്ഷ ജലരേഖ, വനിതാ മന്ത്രിമാർ എവിടെയെന്ന് ഷാനിമോൾ ഉസ്മാൻ