ശശി തരൂർ ചെയ്തത് ശരിയായില്ല, ഇനിയും തിരുത്താം, സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് കെ സുധാകരന്‍

Published : Feb 23, 2025, 01:06 PM ISTUpdated : Feb 23, 2025, 01:33 PM IST
ശശി തരൂർ ചെയ്തത് ശരിയായില്ല, ഇനിയും തിരുത്താം, സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് കെ സുധാകരന്‍

Synopsis

തരൂർ തന്നെ തിരുത്തക്കോട്ടേ. പ്രവർത്തികൾ അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ട്  

തൃശ്ശൂര്‍: ശശി തരൂർ ചെയ്തത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ  പ്രതികരണം ശരിയായില്ല. എന്നും അദ്ദേഹത്തെ പിന്തുണച്ചുള്ള ആളാണ് താനെന്നും കെ സുധാകരൻ പറഞ്ഞു. തരൂർ പാർട്ടി വിടില്ല. സിപിഎമ്മിൽ പോകുമെന്ന് കരുതുന്നില്ല. തരൂരിന് ഇനിയും തിരുത്താം. തന്നെക്കാൾ ഉയർന്ന നിലയിലുള്ള വ്യക്തിയാണ് തരൂർ. അദ്ദേഹം പറഞ്ഞ കാര്യത്തിൽ മറുപടി പറയാൻ ഞാൻ ആളല്ല. കെപിസിസി നോക്കേണ്ട കാര്യമല്ല. തരൂർ തന്നെ തിരുത്തക്കോട്ടെ. പ്രവർത്തി അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ട്. അത് പറയാൻ നാലു തവണ അദ്ദേഹത്തെ വിളിച്ചു, കിട്ടിയില്ലെന്നും സുധാകരൻ വ്യക്തമാക്കി

കേരളത്തില്‍ നയിക്കാന്‍ നേതാക്കൾ ഇല്ലെന്ന്  വിമർശിക്കാം. ലീഡർഷിപ്പ് ക്വാളിറ്റി വിലയിരുത്തേണ്ട ആളാണ് അദ്ദേഹം. തരൂരിന്‍റെ  വിമർശനങ്ങൾ കരുത്ത് നൽകും. കെപിസിസി പ്രസിഡണ്ട്  പോരാ എന്ന അഭിപ്രായമുണ്ടെങ്കിൽ നന്നാവാൻ നോക്കാമെന്നും കെ സുധാകരൻ വ്യക്തമാക്കി.

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം