
തിരുവനന്തപുരം: പെട്രോൾ വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പെട്രോൾ വില വർധനയ്ക്കെതിരെ രാജ്ഭവന് മുന്നിൽ നടന്ന യുഡിഎഫ് എംപിമാരുടെ ധർണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരൻ.
എല്ലാവർക്കും വാക്‌സീൻ ലഭ്യമാക്കാനാണ് വില വർധന എന്ന കേന്ദ്ര സർക്കാർ വാദം പച്ച കള്ളമാണ്. ജനവികാരത്തെ അടിച്ചമർത്തി ഫാസിസ്റ്റ് സർക്കാർ ആകുകയാണ് നരേന്ദ്ര മോദി സർക്കാരെന്നും സുധാകരൻ പറഞ്ഞു. വില വർധനവിൽ മോദിയുടെ കൂട്ടുപ്രതി യാണ് പിണറായി വിജയൻ എന്നായിരുന്നു കെ. മുരളീധരൻ എംപിയുടെ പ്രതികരണം. എംപിമാരായ ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഇടി മുഹമ്മദ് ബഷീർ, ആന്റോ ആന്റണി, രമ്യ ഹരിദാസ് തുടങ്ങിയവരും പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam