ഇ പിക്കെതിരായ ആരോപണം, 'കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം': കെ സുധാകരന്‍

Published : Dec 27, 2022, 12:20 PM ISTUpdated : Dec 27, 2022, 12:37 PM IST
ഇ പിക്കെതിരായ ആരോപണം, 'കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം': കെ സുധാകരന്‍

Synopsis

ഇപി വിഷയത്തിലെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു.  

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. ഇപി വിഷയത്തിലെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു.കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് തുടരുമെന്നും സ്ഥാനം മാറേണ്ട ഒരു സാഹചര്യവുമില്ലെന്നും സുധാകരന്‍ പറഞ്ഞു. 

അതേസമയം ഇ പിക്ക് എതിരായ ആരോപണത്തിലെ തന്‍റെ വിവാദ പ്രതികരണത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി  വിശദീകരണവുമായി രംഗത്ത് എത്തി. ആഭ്യന്തര പ്രശ്നം ആണല്ലോ എന്ന് റിപ്പോർട്ടറുടെ ചോദ്യത്തിന് അങ്ങനെ തന്നെയാണെന്ന് മറുപടി നല്‍കുകയായിരുന്നെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. ചോദ്യത്തിനുള്ള മറുപടിയെ പ്രസ്താവനയായി ചിത്രീകരിക്കുകയായിരുന്നു. ചോദ്യവും ഉത്തരവും ലാപ്ടോപ്പിൽ വീണ്ടും പ്ലേ ചെയ്യിപ്പിച്ചായിരുന്നു അദ്ദേഹത്തിന്‍റെ  വിശദീകരണം. ഇപിക്കെതിരായ ആരോപണത്തിൽ ആന്വേഷണം വേണം. ഗൗരവമുള്ള ആരോപണമാണിത്. ഈ വിഷയത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജയരാജൻ വിഷയത്തിൽ പാർട്ടി ഒറ്റക്കെട്ടാണ്. ജയരാജൻ വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കും. സിപിഎമ്മിനോട് മൃദുസമീപനം ഇല്ല. വിഷയാധിഷ്ടിതം ആണ് പ്രതികരണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസില‍ർമാർ, സിപിഎമ്മിന് തിരിച്ചടിയായി പാലായിലെ കുടുംബ വിജയം
ട്വന്‍റി20യുടെ കോട്ടയിൽ ഇടിച്ചുകയറി യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യുഡിഎഫിന് വൻ മുന്നേറ്റം