
മലപ്പുറം: ചെങ്കോട്ടയായ കണ്ണൂരിനെ ഞങ്ങൾ മാറ്റിയെടുത്തത് വലിയ പോരാട്ടം നടത്തിയെന്ന് കെ സുധാകരൻ. ഒരു പാർട്ടിയെ വളർത്തിയെടുക്കുക എളുപ്പമല്ല. എന്റെ മനസ്സിനകത്ത് സിപിഎമ്മിനോടുള്ള ഒടുങ്ങാത്ത അമർഷമാണ്. പ്രവർത്തകരുടെ വികാരവിചാരങ്ങൾ മാനിക്കാൻ കഴിയുന്നവരായിരിക്കണം നേതാക്കന്മാരെന്നും കെ സുധാകരൻ പറഞ്ഞു. ഒരു സഹായത്തിന് വന്നാൽ വരുന്നവരോട് പുച്ഛത്തോടെ പെരുമാറുന്ന അൽപ്പന്മാരായ നേതാക്കന്മാരുണ്ട്. പ്രവർത്തകരോട് ചേർന്ന് നിൽക്കുമ്പോഴാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളർച്ചയുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനൂരിലെ യുകെ ഭാസി അനുസ്മരണ വേദിയിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലഭിച്ച 25 നാമനിര്‍ദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മപരിശോധനയില്‍ ഡെമ്മി സ്ഥാനാർഥികളുടേത് ഉൾപ്പെടെ ഏഴ് പത്രികകള്‍ വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ അപൂര്‍വ ത്രിപാഠി തള്ളി. 18 പത്രികകൾ സ്വീകരിച്ചു. ഷൗക്കത്തലി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം സ്വരാജ് (സിപിഐ)(എം), മോഹന്‍ ജോര്‍ജ് (ബിജെപി), ഹരിനാരായണന്‍ (ശിവസേന), എന്‍ ജയരാജന്‍ (സ്വതന്ത്രന്‍), പി വി അന്‍വര്‍ (സ്വതന്ത്രന്‍), മുജീബ് (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), അബ്ദുറഹ്‌മാന്‍ കിഴക്കേത്തൊടി (സ്വതന്ത്രന്‍), എ കെ അന്‍വര്‍ സാദത്ത് (സ്വതന്ത്രന്‍), പി.രതീഷ് (സ്വതന്ത്രന്‍), പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍), ജി സതീഷ് കുമാര്‍ (സോഷ്യലിസ്റ്റ് ജനതാദള്‍), വിജയന്‍ (സ്വതന്ത്രന്‍), സാദിഖ് നടുത്തൊടി(എസ്ഡിപിഐ) എന്നിവരുടെ പത്രികയാണ് സ്വീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam