'മനസ് മടുത്തു പോകുന്ന ആളല്ല, സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നു'; യുഡിഎഫ് അധികാരത്തിലെത്തുമെന്നും കെ സുധാകരൻ

Published : Mar 21, 2026, 11:37 AM IST
k sudhakaran

Synopsis

വി ഡി സതീശനുമായി പ്രശ്നമില്ലെന്നും സതീശൻ കടുത്ത നിലപാടൊന്നും സ്വീകരിച്ചില്ലെന്നും കെ സുധാകരൻ. സതീശനുമായി ശത്രുത ഉണ്ടെന്ന് വരുത്താൻ ശ്രമം ഉണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരം പിടിക്കുമെന്ന് കെ സുധാകരൻ. ഇടത് കോട്ടകൾ കോൺഗ്രസ്‌ പിടിച്ചെടുക്കുമെന്നും എൽഡിഎഫ് മൂന്നാം തവണയും വരില്ലെന്നും കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മനസ് മടുത്ത് പോകുന്ന ആളല്ലെന്ന് താനെന്നും സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർട്ടി നേതാക്കൾ എന്നെ ഉപദേശിച്ചു. അത് അംഗീകരിക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ടെന്നും സുധാകരൻ പ്രതികരിച്ചു.

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് ആഗ്രഹിച്ചു. രാഹുൽ ഗാന്ധിയുമായി സംസാരിച്ചിരുന്നുവെന്നും അവർക്കും പരിമിതികൾ ഉണ്ടായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കാമെന്ന് വാഗ്ദാനം ഉണ്ടായിരുന്നില്ല. വി ഡി സതീശനുമായി പ്രശ്നമില്ലെന്നും സതീശൻ കടുത്ത നിലപാടൊന്നും സ്വീകരിച്ചില്ലെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു. സതീശനുമായി ശത്രുത ഉണ്ടെന്ന് വരുത്താൻ ശ്രമം ഉണ്ടായി. എന്നും നല്ല ഉപദേശം നൽകുന്ന നേതാവാണ് എ കെ ആന്റണിയെന്നും വിവാദങ്ങൾക്കിടെ രണ്ടുതവണ ആന്റണി വിളിച്ചിരുന്നുവെന്നും സുധാകരൻ പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമാവധി ഇടങ്ങളിൽ പ്രചാരണത്തിന് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എ കെ ശശീന്ദ്രന് വോട്ട് ചെയ്യുക', 46 വര്‍ഷം മുമ്പത്തെ ചുവരെഴുത്ത്; വൈറലായി 'മേള' സിനിമയിലെ രംഗം
പാലക്കാട് സിപിഎം ബിജെപി ഡീലെന്നത് ജനങ്ങളെ വിഡ്ഢിയാക്കുന്ന ആരോപണം, ബിജെപി ജയിക്കുമെന്ന പേടിയാണ് കോൺഗ്രസിനെന്ന് രാജീവ് ചന്ദ്രശേഖര്‍