'തുർക്കിയുടെ കാര്യം മോദി നോക്കിക്കോളും, എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി വിജയൻ സര്‍ക്കാര്‍ അത് നോക്കണ്ട'

Published : Feb 13, 2023, 12:43 PM IST
'തുർക്കിയുടെ കാര്യം മോദി നോക്കിക്കോളും, എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി വിജയൻ സര്‍ക്കാര്‍  അത് നോക്കണ്ട'

Synopsis

മരിച്ച ആദിവാസി യുവാവിൻ്റെ കുടുംബത്തിനും, പ്രേരകിന്‍റെ  കുടുംബത്തിനും  സര്‍ക്കാര്‍  50 ലക്ഷം വീതം നൽകണം പിന്നീട് തുർക്കിയെ സഹായിച്ചാൽ മതിയെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍

കോഴിക്കോട്: ഭൂകമ്പ ദുരിതാശ്വാസത്തിനായി തുര്‍ക്കിക്ക് 10 കോടി രൂപ സഹായം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്.മരിച്ച ആദിവാസി യുവാവിൻ്റെ കുടുംബത്തിനും, പ്രേരകിന്‍റെ  കുടുംബത്തിനും  സര്‍ക്കാര്‍ 50 ലക്ഷം വീതം നൽകണം പിന്നീട് തുർക്കിയെ സഹായിച്ചാൽ മതി.തുർക്കിയുടെ കാര്യം മോദി നോക്കിക്കോളും.എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി വിജയൻ സര്‍ക്കാര്‍ അത് നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അമ്പതിനായിരം കോടി നൽകാൻ ഉണ്ടെങ്കിൽ രേഖ മൂലം കത്ത് നൽകണം .അതിനു എംപി മാർ പോലും തയ്യാറാകുന്നില്ല .ഇല്ലാത്ത കാര്യം ധനമന്ത്രിയും , മുഖ്യമന്ത്രിയും പറയുന്നു.കൃത്യമായ മാനദണ്ഡ പ്രകാരമാണ് സംസ്ഥാന വിഹിതം കേന്ദ്രം നൽകുന്നത് , അതിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ നൽകുന്നു എന്ന പ്രചരണം വസ്തുത വിരുദ്ധമാണ് .ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താത്തത് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ GST കൗൺസിലിൽ എതിർത്തത് കൊണ്ടാണ് .
750 കോടി അധിക ഇന്ധന നികുതിയിലൂടെ കിട്ടും എന്ന് പറയുന്ന ബാലഗോപാൽ വിലകയറ്റം തടയാൻ രണ്ടായിരം കോടി വേറെ  നീക്കി വെയ്ക്കുന്നു .എന്തൊരു പൊള്ളത്തരം ആണിതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഏറ്റവും കൂടുതൽ റെവന്യൂ ഡെഫിസിറ്റ് ഗ്രാൻഡ് കിട്ടിയ സംസ്ഥാനം കേരളം ആണ് .മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് , ചിന്ത ജെറോം തുടങ്ങി എല്ലാ ധൂർത്തിനും ചേർത്താണ് ഇത് നൽകിയത്.എല്ലാം അറിയുന്ന പ്രതിപക്ഷ നേതാവും കള്ള കണക്കുകൾക്ക് കൂട്ട് നിൽക്കുന്നു .കേന്ദ്രം പണം നൽകുന്നില്ല എന്ന് പറഞ്ഞു എന്തുകൊണ്ട് പിണറായി വിജയൻ ദില്ലിയിൽ സമരം ചെയ്യുന്നില്ല?അതിനു ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു
 

ദേശീയപാത വികസനത്തിന് മാത്രം കോടികൾ കേന്ദ്രം നൽകുന്നു.യുപിഎ   കാലത്ത് പോലും ഇങ്ങനെ നൽകിയിട്ടില്ല.സംസ്ഥാനത്ത് കടക്കെണിയിൽ ആളുകൾ ആത്മഹത്യ ചെയ്യുന്നു .സർക്കാരിൻ്റെ തെറ്റായ നിലപാടുകൾ ആണ് കാരണം. ആദിവാസി യുവാവിൻ്റെ മരണംണത്തിന് പിന്നില്‍ ആൾക്കൂട്ടം വിചാരണ ആണ് .അട്ടപ്പാടി മധു കേസിന് സമാനംനമാണിത്, ഇതിലും പോലീസിൻ്റെ തെറ്റായ നിലപാട് ആണ് കാരണം .എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ അറിഞ്ഞ മട്ടില്ല.ഗൗരവമായ അന്വേഷണം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി! ഇനി മുതൽ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ, വ‌‍‌ർഷം നൽകേണ്ടത് 687 രൂപ; മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍
രണ്ട് വര്‍ഷമായി വയോധികന്റെ താമസം കക്കൂസില്‍, കെട്ടിട നികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കി നഗരസഭ