
കൊച്ചി: ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് കെ സുരേന്ദ്രന്‍. ഇത്തരം ട്രോളുകളില്‍ തന്നെ ഏറ്റവും വേദനിപ്പിക്കുന്നത് ഉള്ളിയെന്ന വിളിയാണ് എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന്‍ തുറന്നു പറയുന്നു. ഒരു ചാനലിന്‍റെ അഭിമുഖത്തിലാണ് സുരേന്ദ്രന്‍ മനസ് തുറന്നത്.
ഏറെ വിഷമിപ്പിച്ച ട്രോളുകള്‍ ഏതാണ് എന്നുള്ള ചോദ്യത്തിനാണ് സുരേന്ദ്രന്‍ മനസ് തുറന്നത്. ഉള്ളി ഉള്ളി എന്ന വിളി വേദനിപ്പിച്ചു, അത് യാഥാര്‍ത്ഥ്യമുള്ളതല്ല. അവരുടെ ഏറ്റവും ക്ലിക്കായ ട്രോള്‍ അതാണ്. ഞാന്‍ ബീഫ് കഴിക്കുമോ എന്നത് എനിക്ക് കൃത്യ ബോധ്യമുണ്ട്. ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടാകും എന്ന് കരുതുന്ന വ്യക്തിയല്ല ഞാന്‍. ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാം എന്ന അവസ്ഥ വന്നിട്ടുണ്ട്.
കുമ്മനം രാജേട്ടനെ തന്നെ സൊമാലിയ പരാമര്‍ശത്തില്‍ ഏത്ര മ്ലേച്ഛമായി അപമാനിച്ചു. എല്ലാവരും സ്വന്തം കണ്ണാടികൂട്ടിലാണ് എന്ന ബോധ്യം ഉണ്ടാകണം. ട്രോളുകള്‍ കൂടുതല്‍ റീച്ച് കിട്ടാന്‍ സഹായിക്കും എന്നാണ് കരുതുന്നത്. ആരോടും സാമൂഹിക മാധ്യമത്തില്‍ താന്‍ അസിഹിഷ്ണുത കാണിക്കാറില്ലെന്നും, ആരെയും ബ്ലോക്ക് ചെയ്യാറില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam