
തിരുവനന്തപുരം: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതികേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ, കേരളത്തിലെ കേണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ,സുരേന്ദ്രന്‍ രംഗത്ത്.കേരളത്തില്‍ നടക്കുന്നത് അഴിമതിക്കാരുടെ കൂട്ട കരച്ചിലാണ്.കേരളത്തിൽ ഇഡിയുടെ വല്ല നടപടിയും വന്നാൽ സതീശൻ മാറ്റി പറയുമോയെന്ന് അദ്ദേഹം ചോദിച്ചു.
പിണറായിക്കും മകൾക്കും എതിരായ മാസപ്പടിയിൽ ഒത്തു തീർപ്പ് വേണമെന്നാണോ സതീശൻ പറയുന്നത്.മാസപ്പടിയിൽ മുഖ്യമന്ത്രിക്കെതിരെ നടപടി വേണം എന്നായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടത്.കേന്ദ്ര ഏജൻസി നടപടിയിലേക്ക് പോകുമ്പോൾ കോൺഗ്രസ് നിലപാട് മാറ്റുന്നു.കേരളത്തിൽ ആകുമോ അടുത്ത നടപടി എന്നതിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും അദ്ദേഹം പറഞ്ഞു
കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് മറ്റുള്ളവർക്കും സന്ദേശം? ഇലക്ടൽ ബോണ്ടിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നീക്കം
അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ് സ്വാഭാവിക നിയമനടപടിയെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു. ഇഡിയുടെ നോട്ടീസുകൾ കെജ്രിവാൾ പലവട്ടം തള്ളിക്കളഞ്ഞു. ഗുരുതരമായ കേസിലാണ് ഇപ്പോഴത്തെ നടപടി. നിയമം മുഖ്യമന്ത്രിക്കും ബാധകമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച മദ്യനയക്കേസ് എന്താണ്? നാൾ വഴികൾ