
തിരുവനന്തപുരം: പട്ടികജാതി-പട്ടിക വര്‍ഗ്ഗ ക്ഷേമ ഫണ്ട് സിപിഎം നേതാക്കള്‍ തട്ടിയെടുക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തിരുവനന്തപുരം നഗരസഭയിലെ തട്ടിപ്പ് മാത്രമാണ് പുറത്തുവന്നത്. പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂഷൻ സഹായിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സിപിഎം നേതാക്കൾ ഫണ്ട് തട്ടുന്നുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തട്ടിയെടുക്കുന്നുവെന്നാണ് സുരേന്ദ്രന്‍റെ ആരോപണം. മഞ്ഞ് മലയുടെ അറ്റം മാത്രമാണിത്. നൂറ് കണക്കിന് കോടിയാണ് സിപിഎം നേതാക്കള്‍ തട്ടിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കൾക്ക് എസ്സി പ്രമോട്ടർ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. മുൻ പട്ടികജാതി പട്ടികവകുപ്പ് മന്ത്രി എ കെ ബാലന് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് ആരോപിച്ച സുരേന്ദ്രന്‍, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു.
ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം മാത്രമല്ല, പല നേതാക്കളും തട്ടിപ്പിന്‍റെ ഗുണഭോക്താക്കളാണ്. ഡി വൈ എഫ് ഐ സംസ്ഥാന സമിതി അംഗം പ്രതിൻ കൃഷ്ണയുടേയും കുടുംബത്തിന്റെയും അക്കൗണ്ടിലേക്കാണ് പണം തട്ടിയെടുത്തത്. വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കൊടകര കേസുൾപ്പെടെ ഏത് കേസിലും ഹാജരാകുമെന്നും മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്തിന് മേല്‍ ബിജെപി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഭരണ സംവിധാനത്തിന്‍റെ ദുരുപയോഗമെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. ജുഡീഷ്യല്‍ കമ്മീഷനെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam