2023 മുതൽ ബന്ധമുണ്ടെന്ന് പരാതിയിൽ പറയുന്നു. മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗം തലവനാണ് ഡോ. സുനിൽ കുമാർ.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ.സുനിൽ കുമാറിനെതിരെ സ്ത്രീപീഡനത്തിന് കേസ്. ചികിത്സക്കെത്തിയ സ്ത്രീയുമായി സൌഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. നിലവിൽ മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗം തലവനാണ് ഡോ. സുനിൽ കുമാർ. 2023 സെപ്തംബറിൽ പരിചയപ്പെട്ട ശേഷം പലയിടങ്ങളിലെത്തിച്ച് വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതി.

അതേ സമയം, പരാതി ഹണിട്രാപ്പെന്നാണ് കുടുംബത്തിന്‍റെ പ്രതികരണം. പരാതിക്കാരി ഫ്ലാറ്റിനായി ഭീഷണിപ്പെടുത്തി. പണം തട്ടിയെടുത്തെന്നും ഡോക്ടറുടെ കുടുംബം വെളിപ്പെടുത്തി. പരാതിക്കാരിക്കെതിരെ ഡോക്ടറും പരാതി നൽകിയിരിക്കുകയാണ്.