ശബരിമല നിലപാട്: എംഎ ബേബി റോഡ് സൈഡിലിരുന്ന് അഭിപ്രായം പറയുന്നെന്ന് കെ സുരേന്ദ്രൻ

Published : Feb 09, 2021, 12:57 PM ISTUpdated : Feb 09, 2021, 01:15 PM IST
ശബരിമല നിലപാട്: എംഎ ബേബി റോഡ് സൈഡിലിരുന്ന് അഭിപ്രായം പറയുന്നെന്ന് കെ സുരേന്ദ്രൻ

Synopsis

എംഎ ബേബി പറയുന്നത് സി പി എം തന്നെ തിരുത്തും. സി പി എമ്മിൻ്റെത് വൈരുദ്ധ്യത്മക മലക്കം മറിച്ചിൽ

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ നിലപാടിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിൽ പാര്‍ശ്വവത്കരിക്കപ്പെട്ട നേതാവാണ് എംഎ ബേബി. റോഡ് സൈഡിലിരുന്ന് അഭിപ്രായം പറയും പോലെയാണ് എംഎ ബേബിയുടെ നിലപാട്. അത് സിപിഎം തന്നെ തിരുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

  ശബരിമല വിഷയത്തിൽ സിപിഎം എടുത്ത നിലപാട് തെറ്റായിരുന്നുവെന്ന് മുഖ്യമന്ത്രി പരസ്യമായി വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിൽ സിപിഎം ബിജെപി ഒത്തുകളിയാണെന്ന ആക്ഷേപവും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തള്ളിക്കളഞ്ഞു. ഒത്തുകളി യുഡിഎഫ് ശീലമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം