
തിരുവനന്തപുരം: ശബരിമലയിൽ വിധി നടപ്പിലാക്കുക എല്ലാവരുമായി ചർച്ച ചെയ്ത ശേഷമെന്ന് എം എ ബേബി. സത്യവാങ്ങ് മൂലം നൽകുന്നതിന് അനുകൂലമായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ബേബി വ്യക്തമാക്കി.കോടതി ആദ്യം കേസ് പരിഗണക്കിട്ടേയെന്നും വിധി നടപ്പാക്കുന്നത് സാമൂഹിക സംഘർഷത്തിന് വഴിവച്ച് കൂടെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം അഭിപ്രായപ്പെട്ടു.
ഭരണഘടനയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിൽ ആണ് ശബരിമല വിഷയം. അനുച്ഛേദം 25 ആണ് കോടതി പരിശോധിക്കുന്നത്. യുഡിഎഫ് നിലപാട് ബുദ്ധിശൂന്യമോ മൗഢ്യമോ സഹസികതയോ എന്നു ജനം തീരുമാനിക്കട്ടെയെന്നും ബേബി പറഞ്ഞു.
ഈ വിഷയത്തിൽ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞുവെന്ന് പറഞ്ഞ ബേബി പാർട്ടിയിൽ ആശയക്കുഴപ്പം ഇല്ലെന്നും ബേബി വ്യക്തമാക്കി. എടുത്ത് ചാടേണ്ട ആവശ്യമില്ലെന്നും പരിശോധിക്കുന്ന ഘട്ടത്തിൽ അഭിപ്രായം പറയേണ്ടതുണ്ടോ എന്നൊക്കെ ആ ഘട്ടത്തിൽ പരിശോധിക്കാമെന്നും പറഞ്ഞ എം എ ബേബി സത്യവാങ്ങ്മൂലം ഇപ്പോൾ പ്രസക്തമല്ലെന്നും കൂട്ടിച്ചേർത്തു.
ശബരിമലയിൽ പ്രതിപക്ഷം ആഗ്രഹിച്ചത് നടന്നില്ലെന്നും തെരഞ്ഞെടുപ്പിൽ ചർച്ചയാവുക ജനങ്ങളുടെ ജീവിത പ്രശ്നങ്ങളാണെന്നും സിപിഎം പിബി അംഗം പറഞ്ഞു.