രാഹുലിന്‍റെ വീഡിയോ സിപിഎം പത്തനംതിട്ട പേജില്‍ വന്നത് ഡീലിന്‍റെ ഭാഗം, പാലക്കാട്ടുകാർ തിരിച്ചറിയും: സുരേന്ദ്രന്‍

Published : Nov 10, 2024, 01:41 PM ISTUpdated : Nov 10, 2024, 02:09 PM IST
രാഹുലിന്‍റെ വീഡിയോ സിപിഎം പത്തനംതിട്ട പേജില്‍ വന്നത് ഡീലിന്‍റെ ഭാഗം, പാലക്കാട്ടുകാർ തിരിച്ചറിയും: സുരേന്ദ്രന്‍

Synopsis

സിപിഎം വോട്ട് മറിച്ചാലും കഴിഞ്ഞ തവണത്തെ അനുഭവം ജനങ്ങളുടെ മുൻപിലുണ്ട്.

പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് സിപിഎം പത്തനംതിട്ട ജില്ലാ ഘടകം പിന്തുണ നൽകിയത് ഡീലിന്‍റെ  തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇത് പാലക്കാട്ടുകാർ തിരിച്ചറിയും. കോൺഗ്രസും സിപിഎമ്മും ആയിട്ടുള്ള അന്തർധാര ഉച്ചസ്ഥായിയിൽ നിൽക്കുന്നുവെന്നതിന്‍റെ  ഉദാഹരണമാണ് പത്തനംതിട്ട സിപിഎമ്മിന്‍റെ  പേജിൽ വന്ന രാഹുലിനെ വിജയിപ്പിക്കണമെന്ന പോസ്റ്റെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇൻഡി മുന്നണി ഇവിടെ യാഥാർത്ഥ്യമായിരിക്കുകയാണ്. പരസ്പരം സഹായിച്ചു കൊണ്ടാണ് ഇവർ എല്ലാകാലത്തും മത്സരിക്കുന്നത്. ഇത്തവണ സിപിഎമ്മിന്‍റെ  ജില്ലാ കമ്മിറ്റി തന്നെ അത് പ്രകടമാക്കിയത് ഏതായാലും നന്നായി. പത്തനംതിട്ടകാരനായിട്ടുള്ള സ്ഥാനാർത്ഥിയാണ് രാഹുൽ. അദ്ദേഹത്തിനെ പത്തനംതിട്ടയിലെ സിപിഎം പിന്തുണയ്ക്കുന്നത് പ്രാദേശിക വികാരമാണ്. പാലക്കാട്ടെ വോട്ടർമാർ പാലക്കാട്ടുകാരനായ കൃഷ്ണകുമാറിന് മാത്രമേ വോട്ട് ചെയ്യൂ. സിപിഎം വോട്ട് മറിച്ചാലും കഴിഞ്ഞ തവണത്തെ അനുഭവം ജനങ്ങളുടെ മുൻപിലുണ്ട്.

മുനമ്പം പോലെയുള്ള വിഷയങ്ങൾ ഇവിടെ ജനങ്ങൾ ചർച്ച ചെയ്യും. എൻഡിഎ സ്ഥാനാർഥി മുനമ്പത്ത് പോയി പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് മുനമ്പത്ത് മാത്രമുള്ള പ്രശ്നമല്ല. നൂറണിയിലും കൽപ്പാത്തിയിലും എല്ലാം വഖഫിൻ്റെ ഭീഷണിയുണ്ട്. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിനടുത്ത് 600 ഓളം വീടുകളെ ബാധിക്കുന്ന തരത്തിൽ വഖഫ് ഭീഷണി ഉയർന്നുവന്നിരിക്കുകയാണ്. എൻഡിഎ യും സ്ഥാനാർത്ഥി സി.കൃഷ്ണകുമാറും ഇരകൾക്കൊപ്പം നിൽക്കും. യുഡിഎഫ്- എൽഡിഎഫ് സ്ഥാനാർത്ഥികൾ ഈ വിഷയത്തിൽ നിന്നും ഒളിച്ചോടുകയാണ്. അവർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ