ദില്ലി പൊലീസ് മർദ്ദനം; എംപിമാർ കാണിച്ചത് വിവരക്കേടെന്ന് സുരേന്ദ്രൻ, പിന്നിൽ പിണറായി- മോദി ധാരണയെന്ന് സുധാകരൻ

Published : Mar 24, 2022, 12:52 PM ISTUpdated : Mar 24, 2022, 12:54 PM IST
ദില്ലി പൊലീസ് മർദ്ദനം;  എംപിമാർ കാണിച്ചത് വിവരക്കേടെന്ന് സുരേന്ദ്രൻ, പിന്നിൽ പിണറായി- മോദി ധാരണയെന്ന് സുധാകരൻ

Synopsis

കോൺഗ്രസ് എംപിമാർ കാണിച്ചത് വിവരക്കേട്. പൊലീസുകാർക്ക് സിൽവർ ലൈൻ സമരമെന്നോ മറ്റേതെങ്കിലും സമരമെന്നോ അറിയില്ലെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.  

കൊല്ലം: കേരളത്തിൽ നിന്നുള്ള എംപിമാർക്കെതിരായ ദില്ലി പൊലീസ് (Delhi Police) കയ്യേറ്റത്തെ ന്യായീകരിച്ച് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ (K Surendran). അതീവ സുരക്ഷാ മേഖലയിൽ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടക്കാറില്ല. കോൺഗ്രസുകാർ (COngress) വാർത്തയുണ്ടാക്കാൻ വേണ്ടി ശ്രമം നടത്തി. കോൺഗ്രസ് എംപിമാർ കാണിച്ചത് വിവരക്കേട്. പൊലീസുകാർക്ക് സിൽവർ ലൈൻ സമരമെന്നോ മറ്റേതെങ്കിലും സമരമെന്നോ അറിയില്ലെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.

സിൽവർ ലൈനിൽ (Silver Line)  ബിജെപി (BJP) രാഷ്ട്രീയം നോക്കുന്നില്ല. ജനകീയ പ്രക്ഷോഭങ്ങളെ ജാതിയും മതവും പറഞ്ഞ് അധിക്ഷേപിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 

അതേസമയം, എംപിമാർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിക്കണമെന്ന ആഹ്വാനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രം​ഗത്തെത്തി.   കെ റെയിൽ പദ്ധതിയ്‌ക്കെതിരെ പാർലമെൻ്റ് മാർച്ച് നടത്തിയ കേരളത്തിൽ നിന്നുള്ള യു ഡി എഫ് ജനപ്രതിനിധികളെ  നരേന്ദ്രമോദിയും അമിത് ഷായും നിയന്ത്രിക്കുന്ന ദില്ലി പോലീസ് ക്രൂരമായി മർദ്ദിച്ചിരിക്കുന്നു.  സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ  വർഷങ്ങളുടെ അനുഭവസമ്പത്തുള്ള മുതിർന്ന നേതാക്കളടക്കമുള്ളവരുടെ മേൽ  പോലീസ് അകാരണമായി  നടത്തിയ കൈയ്യേറ്റം യാദൃശ്ചികമാണെന്ന് കരുതുന്നില്ല. കെ-റയിൽ കമ്മീഷൻ വീതം വെപ്പിൽ അടുത്ത ചങ്ങാതിമാരായ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ ധാരണയായെന്ന് ഈ മർദ്ദനം വ്യക്തമാക്കുന്നു എന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

പിണറായി വിജയൻ - നരേന്ദ്ര മോദി ധാരണയുടെ പുറത്ത് ബിജെപിയും സിപിഎമ്മും ഒന്നിച്ചു നിന്ന് ശ്രമിച്ചാലും ,ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം നശിപ്പിച്ചു കൊണ്ടുള്ള ഒരു തട്ടിപ്പ് പദ്ധതി കേരളത്തിൽ നടത്തിക്കില്ല. ജനങ്ങൾക്ക് വേണ്ടി സമരം ചെയ്ത യു ഡി എഫ് എംപിമാരെ മർദ്ദിച്ചതിൽ മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും പ്രതിഷേധം ഉയരണം. സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന പ്രതിഷേധങ്ങളിൽ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും പങ്കെടുക്കണമെന്ന്  കെ പി സി സി ആഹ്വാനം ചെയ്യുന്നു എന്നും സുധാകരൻ പറഞ്ഞു. 

Read Also: യുഡിഎഫ് എംപിമാരെ മർദ്ദിച്ച് ദില്ലി പൊലീസ്, അതിക്രമം സഭയിലുയർത്തി എംപിമാർ, എഴുതി നൽകാൻ ആവശ്യപ്പെട്ട് സ്പീക്കർ

സിൽവർ ലൈൻ (K Rail) പദ്ധതിക്കെതിരെ പ്രതിഷേധിച്ച കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരെ (Congress mp) തല്ലിച്ചതച്ച ദില്ലി പൊലീസ് (Delhi police) നടപടി സഭയിൽ (Parliament) ഉയർത്തി എംപിമാർ. വിഷയത്തിൽ ഗൌരവമായ ഇടപെടൽ നടത്താമെന്ന് എംപിമാർ ലോക് സഭയിൽ ആവശ്യപ്പെട്ടു. എംപിമാരെ മർദ്ദിക്കാൻ പൊലീസിന് എന്ത് അധികാരം എന്ന് എൻ കെ പ്രേമചന്ദ്രൻ എംപി ചോദിച്ചു. സംഭവിച്ചത് എന്താണെന്ന് എഴുതി നൽകാൻ സ്പീക്കർ നിർദ്ദേശിച്ചു. എംപിമാർ സ്പീക്കറെ ചേംമ്പറിൽ നേരിട്ട് കണ്ടും വിഷയം അവതരിപ്പിക്കും. ചേംമ്പറിൽ വിഷയം ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചു. (കൂടുതൽ വായിക്കാം...)


 

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K