'പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ല, അസുര കാലത്തിന്‍റെ പ്രതീകമായി എല്ലാവരും പറയുന്നതാണ്'

Published : Mar 29, 2023, 11:41 AM ISTUpdated : Mar 29, 2023, 12:09 PM IST
'പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ല, അസുര കാലത്തിന്‍റെ പ്രതീകമായി  എല്ലാവരും പറയുന്നതാണ്'

Synopsis

കേസിൽ കോടതി തീർപ്പ് വരുത്തട്ടെ,താൻ ഇവിടെത്തന്നെയുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കണ്ണൂര്‍: പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കുബുദ്ധികളായ ചിലർ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തി എടുത്ത് വിമർശിക്കുകയാണ്. അസുര കാലത്തിന്റെ പ്രതീകമായി പൂതന പരാമർശം എല്ലാവരും നടത്തുന്നതാണ്. കോൺഗ്രസിലെ വനിത നേതാക്കളെ അപഹസിച്ചപ്പോൾ അവർ കേസ് കൊടുത്തിട്ടില്ല. കേസിൽ കോടതി തീർപ്പ് വരുത്തട്ടെ . താൻ ഇവിടെത്തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിലെ വനിതകൾക്കെതിരെയുള്ള സുരേന്ദ്രന്റെ വിവാദ പ്രസ്താവന; പരാതിയുമായി യൂത്ത് കോൺ​ഗ്രസ്

സിപിഎം വനിതാ നേതാക്കൾക്ക് എതിരായ പരാമർശത്തിൽ സുരേന്ദ്രനെതിരെ  കേസ് എടുത്തെങ്കിലും വിവാദം തുടരും. ആദ്യം പരാതി നൽകിയത് യുത്ത് കോൺഗ്രസ് എങ്കിലും കേസ് എടുത്തത് സിപിഎം നേതാവ് സി എസ് സുജാതയുടെ പരാതിയിൽ ആണ്. സിപിഎം പ്രതികരിക്കാനും പരാതി നൽകാനും വൈകിയത് കോൺഗ്രസ് ആയുധമാക്കിയിരുന്നു. സിപിഎം  മൃദു നിലപാട് കോൺഗ്രസ് ഉന്നയിച്ചതോടെ ആണ് ഇടത് നേതാക്കൾ പ്രതികരിച്ചത് .

ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; കെ സുരേന്ദ്രനെതിരെ കേസെടുത്ത് പൊലീസ്

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ പൊലീസ് മേധാവി
രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല