'മാസപ്പടി വിവാദം ഇഡി അന്വേഷിക്കണം'; മുഖ്യമന്ത്രിയും മകളും എന്തിനാണ് പണം വാങ്ങിയതെന്ന് കെ സുരേന്ദ്രന്‍

Published : Aug 12, 2023, 10:00 AM ISTUpdated : Aug 12, 2023, 12:30 PM IST
'മാസപ്പടി വിവാദം ഇഡി അന്വേഷിക്കണം'; മുഖ്യമന്ത്രിയും മകളും എന്തിനാണ് പണം വാങ്ങിയതെന്ന് കെ സുരേന്ദ്രന്‍

Synopsis

96 കോടിയാണ് മുഖ്യമന്ത്രിയടക്കം വാങ്ങിയത്. വിജിലൻസും ലോകായുക്തയും ഉള്‍പ്പെടെ സംസ്ഥാന  സർക്കാരിന്‍റെ  ഏജൻസികൾ നോക്കുകുത്തിയെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ്   

തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയ സംഭവംത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. 96 കോടിയാണ് മുഖ്യമന്ത്രിയടക്കം വാങ്ങിയത്. വിജിലൻസും ലോകായുക്തയും ഉള്‍പ്പെടെ സംസ്ഥാന  സർക്കാരിന്‍റെ  ഏജൻസികൾ നോക്കുകുത്തിയായെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കും. രണ്ട് മുന്നണികളും പരസ്പരം ഒത്തുതീർപ്പ് നടത്തുകയാണ്. പണമിടപാട് ഇഡി അന്വേഷിക്കണം. മുഖ്യമന്ത്രിയും, മകളും എന്തിനാണ് പണം വാങ്ങിയത്. എന്തിനാണ് പ്രതിപക്ഷ നേതാക്കൾക്ക് പണം കൊടുത്തത്. ഇതില്‍ അന്വേഷണം വേണം. പുതുപ്പള്ളിയിൽ ഇന്ത്യ മുന്നണി ഒറ്റ സ്ഥാനാർഥിയെ നിർത്തിയാൽ മതി. എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.  വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ സതീശനാണ് അവസാന കാലത്ത് ഉമ്മൻ ചാണ്ടിയെ വീഴ്ത്തിയത്. ഞങ്ങൾ ഹരിത എംഎല്‍എമാരാണ്. സരിത എംഎല്‍എമാരല്ല എന്ന് പറഞ്ഞത് സതീശനാണെന്നും അദ്ദേഹം പരിഹസിച്ചു. 

 

മാസപ്പടി വിവാദം: നിഷ്പക്ഷ ഇടപെടല്‍ ഉറപ്പാക്കണം, അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകാൻ തയ്യാർ: മാത്യു കുഴല്‍നാടന്‍

 

വീണയുടെ കമ്പനി സുതാര്യമോ? മന്ത്രി റിയാസിന്‍റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മാസപ്പടി ഉൾപ്പെടുത്താത്തതെന്ത്?

PREV
click me!

Recommended Stories

സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍
വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്