'പരീക്ഷ എഴുതാത്തവർക്ക് എസ്എഫ്ഐ ശുപാര്‍ശയില്‍ ആയുർവേദ ഡോക്ടർ ബിരുദം നല്‍കി,വന്‍ അഴിമതി,ജുഡീഷ്യൽ അന്വേഷണം വേണം'

Published : Dec 21, 2022, 04:55 PM ISTUpdated : Dec 21, 2022, 05:11 PM IST
'പരീക്ഷ എഴുതാത്തവർക്ക് എസ്എഫ്ഐ ശുപാര്‍ശയില്‍ ആയുർവേദ ഡോക്ടർ ബിരുദം നല്‍കി,വന്‍ അഴിമതി,ജുഡീഷ്യൽ അന്വേഷണം വേണം'

Synopsis

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സിപിഎമ്മിൻ്റെയും പോഷക സംഘടനകളുടേയും നിയന്ത്രണത്തിലാണെന്നതിൻ്റെ ഉദ്ദാഹരണമാണ് ആയുർവേദ കോളേജിൻ്റെ മറവിൽ നടന്ന സംഭവമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്  

തിരുവനന്തപുരം: ഗവ.ആയുർവേദ കോളജിൽ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവർക്ക് ആയുർവേദ ഡോക്ടർ ബിരുദം നൽകിയത് ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ കേന്ദ്രമായതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എസ്എഫ്ഐ നേതൃത്വം നൽകിയ പട്ടിക അനുസരിച്ചാണ് ബിരുദം നൽകിയതെന്ന കോളേജിൻ്റെ വാദം ലജ്ജാകരമാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സിപിഎമ്മിൻ്റെയും പോഷക സംഘടനകളുടേയും നിയന്ത്രണത്തിലാണെന്നതിൻ്റെ ഉദ്ദാഹരണമാണ് ആയുർവേദ കോളേജിൻ്റെ മറവിൽ നടന്ന സംഭവം. ഇത്തരം നിയമവിരുദ്ധ കാര്യങ്ങളെ എതിർക്കുന്നതുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രിയും സർക്കാരും എതിർക്കുന്നത്. 

ആരോഗ്യമന്ത്രി വീണാജോർജ് അറിഞ്ഞു കൊണ്ടാണ് ആരോഗ്യസർവ്വകലാശാലയിൽ അഴിമതി നടക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സർട്ടിഫിക്കറ്റ് തിരിച്ചുവാങ്ങിയത് കൊണ്ട് കാര്യമില്ല, കുറ്റക്കാർക്കെതിരെ നടപടിയാണ് വേണ്ടത്. ഭരിക്കുന്ന സർക്കാർ നേരിട്ട് നടത്തുന്ന അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ മാത്രമേ സത്യം തെളിയുകയുള്ളൂ. ആരോഗ്യവകുപ്പും ആരോഗ്യ സർവ്വകലാശാലയും കോളേജ് അധികൃതരും ചേർന്ന് നടത്തിയ അഴിമതിയാണിത്. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് അഴിമതിയും സ്വജനപക്ഷപാതവും മാർകിസ്റ്റ് വൽക്കരണവുമാണ് നടക്കുന്നത്. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി പ്രക്ഷോഭം തുടരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ ജയിക്കാത്തവർ ബിരുദം സ്വീകരിച്ചെന്ന് ആരോപണം; റിപ്പോർട്ട് തേടി മന്ത്രി

പരീക്ഷ ജയിക്കാത്തവർ ബിരുദം നേടിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉത്തരവിട്ടു. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന ബിഎഎംഎസ് ബിരുദ ദാന ചടങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ല', രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ; തൃശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാൻ വരേണ്ട
കോഴിക്കോട് നഗരത്തിൽ വെള്ളം മുടങ്ങിയിട്ട് ആറ് ദിവസം; പകരം സംവിധാനം ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ