'ചിന്തയെക്കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സുഹൃത്തുക്കളും വിളിച്ചുപറഞ്ഞു'; പരാമര്‍ശത്തിലുറച്ച് കെ സുരേന്ദ്രന്‍

Published : Feb 10, 2023, 03:24 PM ISTUpdated : Feb 10, 2023, 04:10 PM IST
'ചിന്തയെക്കുറിച്ച്  പറഞ്ഞത് നന്നായെന്ന് പല സുഹൃത്തുക്കളും വിളിച്ചുപറഞ്ഞു'; പരാമര്‍ശത്തിലുറച്ച് കെ സുരേന്ദ്രന്‍

Synopsis

ചിന്താ ജെറോമിനെതിരായ കെ സുരേന്ദ്രന്‍റെ പ്രസ്താവനയിൽ ബിജെപിയിൽ എതിർപ്പ്. ഒരു വ്യക്തിയുടെ സംസ്ക്കാരം പ്രകടമാകുന്നത് ഭാഷയിൽ ആണെന്ന് ബിജെപി നേതാവ് പി ആർ ശിവശങ്കരന്‍റെ വിമർശനം.

കോഴിക്കോട്; ചിന്ത ജെറോമിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിലുറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചിന്തയെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സിപിഎം സൃഹുത്തുക്കളും വിളിച്ചു പറഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ  പ്രതികരണം. ചിന്താ ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. എന്തു പണിയാണ് അവൾ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ കമ്മീഷൻ അടിക്കൽ മാത്രമാണ് ജോലിയെന്നും ആരോപിച്ചിരുന്നു. 

കോഴിക്കോട് കലക്ടറേറ്റിലേക്ക് ഇന്നലെ നടന്ന മാര്‍ച്ചിൽ സംസാരിക്കുമ്പോഴായിരുന്നു സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശം. ഈ പരാമ‍ര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അൺപാര്‍ലമെന്‍ററിയെന്നും സുരേന്ദ്രൻ കലക്ട്രേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു സാധാരണ ജനത്തിന്‍റെ  പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രൻ ന്യായീകരിച്ചു.

 

അതേ സമയം ചിന്താജെറോമിനെതിരായ കെ സുരേന്ദ്രന്‍റെ  പ്രസ്താവനയിൽ ബിജെപിയിൽ എതിർപ്പ്. ഒരു വ്യക്തിയുടെ സംസ്ക്കാരം പ്രകടമാകുന്നത് ഭാഷയിൽ ആണെന്നാണ് ബിജെപി നേതാവ് പി ആർ ശിവശങ്കരന്‍റെ  വിമർശനം. സ്ത്രീകൾ ആയ എതിരാളികളെ വിമർശിക്കുമ്പോൾ മാന്യതയുടെ അതിര് വിടരുതെന്നും ശിവശങ്കരൻ  ഫേസ്ബുക്കിൽ കുറിച്ചു. 

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം