സുരേന്ദ്രന് തുടരാൻ കളമൊരുങ്ങുന്നു; 5 വർഷം പൂർത്തിയായ ഭാരവാഹികൾക്ക് വീണ്ടും മത്സരിക്കാം, എതിർപ്പുമായി നേതാക്കൾ

Published : Dec 27, 2024, 01:18 PM ISTUpdated : Dec 27, 2024, 01:25 PM IST
സുരേന്ദ്രന് തുടരാൻ കളമൊരുങ്ങുന്നു; 5 വർഷം പൂർത്തിയായ ഭാരവാഹികൾക്ക് വീണ്ടും മത്സരിക്കാം, എതിർപ്പുമായി നേതാക്കൾ

Synopsis

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് തുടരാൻ കളമൊരുങ്ങുന്നു.  അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്‍റ്മാര്‍ക്ക് വീണ്ടും മത്സരിക്കാമെന്ന് കേന്ദ്ര നിരീക്ഷക. എതിര്‍പ്പറിയിച്ച് നേതാക്കള്‍ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് തുടരാൻ കളമൊരുങ്ങുന്നു. അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്‍റ്മാര്‍ക്ക് വീണ്ടും മത്സരിക്കാം. ഇതുവഴി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന് വീണ്ടും അവസരം ഒരുങ്ങുകയാണ്. കേന്ദ്ര നിരീക്ഷക വാനതി ശ്രീനിവാസനാണ് ഇതുസംബന്ധിച്ച കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് പാര്‍ട്ടിയുടെ ഓണ്‍ലൈൻ യോഗത്തിൽ വിശദീകരിച്ചത്. പുതിയ തീരുമാനത്തോടെ കെ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാകും. അതിനാൽ തന്നെ കേന്ദ്രത്തിന്‍റെ പുതിയ നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രൻ ഒരു ടേം കൂടി സംസ്ഥാന അധ്യക്ഷനായി തുടരാനുള്ള സാധ്യതയും ഏറി.
 

മൂന്ന് വര്‍ഷത്തെ ടേമിനുശേഷം കിട്ടിയ രണ്ട് വര്‍ഷം രണ്ടാം ടേം ആയി കണക്കാക്കാൻ ആകില്ലെന്നും നിരീക്ഷക വ്യക്തമാക്കി.അതേസമയം, പുതിയ നീക്കം മുൻ ധാരണ തെറ്റിച്ചെന്ന് ബിജെപിയിലെ കെ സുരേന്ദ്രൻ വിരുദ്ധ ചേരി ആരോപിച്ചു. ഇന്നലെ രാത്രി നടന്ന ഓണ്‍ലൈൻ യോഗത്തിൽ കൃഷ്ണദാസ് പക്ഷം എതിര്‍പ്പ് ഉന്നയിച്ചു. തര്‍ക്കത്തിനിടെ സുരേന്ദ്രൻ വിരുദ്ധ ചേരിയിലെ നേതാക്കള്‍ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. 

'വീട്ടിലേക്ക് വരുന്നവരോട് കയറരുത് എന്ന് പറയാനുള്ള സംസ്കാരമില്ല'; കേക്ക് വിവാദത്തിൽ മറുപടിയുമായി തൃശൂര്‍ മേയർ


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്