കൊടകര കേസ്: മുഖ്യപ്രതി ധർമ്മരാജനെ അറിയാമെന്ന് കെ.സുരേന്ദ്രൻ്റെ സെക്രട്ടറിയും ഡ്രൈവറും

Published : Jun 05, 2021, 02:00 PM IST
കൊടകര കേസ്: മുഖ്യപ്രതി ധർമ്മരാജനെ അറിയാമെന്ന് കെ.സുരേന്ദ്രൻ്റെ സെക്രട്ടറിയും ഡ്രൈവറും

Synopsis

ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രഹികൾ ധർമ്മജനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. 

തൃശ്ശൂർ: കുഴൽപ്പണ കവർച്ചാകേസിലെ മുഖ്യപ്രതിയായ ധർമ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നൽകി. ഇന്നു തൃശ്ശൂരിൽ വിളിച്ചു വരുത്തി പൊലീസ് ശേഖരിച്ച മൊഴിയിലാണ് ധർമ്മരാജനെ തങ്ങൾക്ക് പരിചയമുണ്ടെന്ന് കെ.സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും പറഞ്ഞത്. 

ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രഹികൾ ധർമ്മജനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കെ.സുരേന്ദ്രനും ധർമ്മരാജനെ പരിചയമുണ്ടെന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ഇവർ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഡ്രൈവറും സെക്രട്ടറിയും പറയുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം ഇരുവരേയും പൊലീസ് ഇന്നത്തേക്ക് വിട്ടയച്ചു. 

അതേസമയം കൊടകര വിവാദത്തിൽ പാർട്ടിയും കെ.സുരേന്ദ്രനും പ്രതിരോധത്തിൽ നിൽക്കുന്നതിനിടെ ബിജെപി കോർകമ്മിറ്റിയോഗം നാളെ ചേരും. നാളെ ഉച്ച കഴിഞ്ഞ് കൊച്ചിയിലാണ് കോർകമ്മിറ്റി യോഗം ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഭാരവാഹികൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്, തെരഞ്ഞെടുപ്പ പരാജയം, കൊടകര കുഴൽപ്പണ കേസ് എന്നിവ യോഗത്തിൽ ചർച്ചയാകും.

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'