മഴക്കാലം വരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി സർക്കാർ

By Web TeamFirst Published May 9, 2019, 4:56 PM IST
Highlights

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെയ് 11,12 തീയതികളില്‍ സംസ്ഥാന വ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: മഴക്കാലം വരുന്നതിന് മുന്നോടിയായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മെയ് 11,12 തീയതികളില്‍ സംസ്ഥാന വ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള രൂപരേഖ സർക്കാർ തയ്യാറാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കാലത്തിനു മുന്നോടിയായി കുളങ്ങളും നദികളും തോടുകളും വൃത്തിയാക്കി ഒഴുക്കു സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണ യജ്ഞം.

ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമാണ് ചുമതല. മാലിന്യ സംസ്കരണത്തിന് ജനവാസമില്ലാത്ത സ്ഥലം കണ്ടെത്താൻ ജില്ലാ കളക്ടര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ഒരുവർഷം നീളുന്ന മാലിന്യമുക്ത പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ജലസ്രോതസ്സുകളിലും കനാലുകളിലും വിസർജ്യമുൾപ്പെടെയുള്ള മാലിന്യം തള്ളുന്നവർക്കെതിരെ നിയമനടപടി കർശനമാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

click me!