സ്പ്രിംക്ലർ: ഡേറ്റാവിശകലനം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് കെ സുരേന്ദ്രൻ

By Web TeamFirst Published Apr 24, 2020, 12:16 PM IST
Highlights

കോടതിയിൽ നിന്നു പല കാര്യങ്ങളും മുഖ്യമന്ത്രി മറച്ചുവച്ചു. മരുന്നുകമ്പനികൾക്കു ജനങ്ങളുടെ വിവരം കൈമാറാൻ ഗൂഢനീക്കം നടന്നെന്നും സുരേന്ദ്രൻ ആരോപിച്ചു.

തിരുവനന്തപുരം: സ്പ്രിംക്ലർ കരാറിലൂടെ മുഖ്യമന്ത്രിമുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ബിജെപി സംംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. ഡേറ്റാവിശകലനം  കേന്ദ്ര ഏജൻസിക്ക്് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടതിയിൽ നിന്നു പല കാര്യങ്ങളും മറച്ചുവച്ചു. മരുന്നുകമ്പനികൾക്കു ജനങ്ങളുടെ വിവരം കൈമാറാൻ ഗൂഢനീക്കം നടന്നെന്നും സുരേന്ദ്രൻ ആരോപിച്ചു. സ്പ്രിംക്ലർ കരാറിനെതിരെ ബിജെപി സംസ്ഥാന ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ. 

സ്പ്രിംക്ലർ വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന ബിജെപി നേതാവ് എം ടി രമേശിന്റെ അഭിപ്രായം കെ സുരേന്ദ്രൻ ഇന്നലെ തള്ളിയിരുന്നു. രമേശ് കാര്യങ്ങൾ മനസ്സിലാക്കാതെയാണ് സംസാരിച്ചതെന്നാണ് സുരേന്ദ്രൻ പ്രതികരിച്ചത്. 


Read Also: സ്പ്രിംക്ളറിൽ ബിജെപിയിൽ തമ്മിലടി, എംടി രമേശിനെ തള്ളി കെ സുരേന്ദ്രൻ...

 

click me!