
തിരുവനന്തപുരം: ഭാരതീയ ജനതാ മസ്ദൂർ സംഘുമായി (ബിജെഎംഎസ്) ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. ബിജെപിയുടെ തൊഴിലാളി സംഘടനയാണ് ബിജെഎംഎസ് എന്ന തരത്തിലുള്ള പ്രചരണം വസ്തുതാവിരുദ്ധമാണെന്നും സുരേന്ദ്രന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ബിജെപിക്കോ അനുബന്ധ സംഘടനകൾക്കോ ഇവരുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിശദീകരണം. നരേന്ദ്രമോദിയുടെ ചിത്രവും പാർട്ടി ചിഹ്നവും ബിജെഎംഎസ് പരിപാടികൾക്ക് വേണ്ടി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ബിജെപി അംഗത്വം ഉള്ളവരാരെങ്കിലും ബിജെഎംഎസ്സുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചാൽ അവർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാവുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam