
തിരുവനന്തപുരം: കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിനുത്തരവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാർത്തയെന്നും ഓൺലൈൻ മാധ്യമങ്ങളിലെ വാർത്തയും മാധ്യമപ്രവർത്തകർ എഴുതുന്നതും നോക്കിയിട്ടല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ രംഗത്തെത്തി. മഹാനടൻ മരിച്ചുകിടന്നപ്പോൾ എന്തൊക്കെയാണ് ചെയ്തത്. എന്തൊരു മര്യാദയാണിത്. ഒരുമഹാനടൻ മരിച്ചു കിടക്കുമ്പോ ഒരൽപം മനുഷ്യത്വം കാണിക്കേണ്ടേ. എന്തും എഴുതാം എന്തും കാണിക്കാം എന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ കല്യാണത്തിന് പോയപ്പോൾ പിന്നാലെ നടക്കുന്നു. ഒരു ചായ കുടിയ്ക്കാൻ പോകുന്നിടത്ത് വർത്തമാനം പറയുന്നത് പോലും പകർത്തുന്നു. എന്ത് മര്യാദയാണിത്. നമ്മുടെ നാട്ടിൽ എല്ലാവർക്കും സ്വാതന്ത്ര്യമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam