
തിരുവനന്തപുരം: സഹകരണ ബാങ്കുകളെ തകർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസും അവരെ പിന്തുണക്കുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കരുവന്നൂർ തട്ടിപ്പിന് ഇരയായവർക്ക് പണം നൽകാൻ സതീശൻ, അരവിന്ദാക്ഷൻ, മൊയ്തീൻ, കണ്ണൻ എന്നിവരുടെ സ്വത്ത് പിടിച്ചെടുക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
പതിനായിരക്കണക്കിന് സഹകാരികളെ, നിക്ഷേപകരെ വഴിയാധാരമാക്കിയതിന്റെ സമ്പൂർണമായിട്ടുള്ള ഉത്തരവാദിത്വം പിണറായി വിജയനും ഈ സർക്കാരിനുമാണ്. കോൺഗ്രസ് അതിന് അരുനിൽക്കുന്നു. മുസ്ലീം ലീഗിന് നൂറ് കണക്കിന് ബാങ്കുകൾ ഉണ്ടായിട്ടും കുഞ്ഞാലിക്കുട്ടി കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഒരു ബാങ്കിലാണ്. ഇതെല്ലാം കള്ളപ്പണക്കാരെ സംരക്ഷിക്കാനാണ്. അഴിമതിക്കാരെ സംരക്ഷിക്കാനാണ്. ഗോവിന്ദനും പിണറായി വിജയനും ഇവിടെ അറസ്റ്റ് ചെയ്യപ്പെട്ട അരവിന്ദാക്ഷന്റെ കൂടെ നിൽക്കുന്നു എന്നായിരുന്നില്ല പറയേണ്ടിയിരുന്നത്. ഇവിടുത്തെ പണം നഷ്ടപ്പെട്ട സഹകാരികളുടെ കൂടെ നിൽക്കുന്നു എന്നായിരുന്നു പറയേണ്ടിയിരുന്നത്. കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതായി കെ സുരേന്ദ്രന്‍
പാർട്ടി അരവിന്ദാക്ഷനൊപ്പം, സഹകരണ മേഖലയെ തകർക്കാൻ ഇഡിയുടെ ശ്രമം: സിപിഎം തൃശൂർ ജില്ല സെക്രട്ടറി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam