
തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരനെതിരെ പൊലീസിൽ പരാതി. സമുദായ സ്പർദയുണ്ടാക്കാൻ ശ്രമിച്ചെന്നാണ് പരാതി. ലൗ ജിഹാദ്, മാംസാഹാരം കഴിക്കുന്നവരോട് വെറുപ്പ് എന്നീ പ്രസ്താവനകൾ സമൂഹത്തിൽ മതസ്പർദക്ക് കാരണമെന്ന് കാണിച്ചാണ് പരാതി. കൊച്ചി സ്വദേശി അഡ്വ.അനൂപ് വി.ആർ ആണ് പൊന്നാനി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.
ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇ ശ്രീധരന്‍റെ വിവാദ പരാമര്‍ശം. ''ലവ് ജിഹാദ്, ഉള്ളതാണ്. കേരളത്തിൽ നടന്നതൊക്കെ കണ്ടിട്ടുണ്ട്. ഹിന്ദു പെൺകുട്ടികളെ കബളിപ്പിച്ച് വിവാഹം കഴിക്കുന്നതും, അതിന്റെ പേരിൽ പിന്നീടവർ പ്രയാസപ്പെടുന്നതുമൊക്കെ കണ്ടിട്ടുണ്ട്. വഞ്ചിതരാകാറുണ്ട്. അത്തരത്തിലുള്ള ഒരു പ്രവൃത്തിയെ ഞാൻ തീർച്ചയായും എതിർക്കും" എന്നായിരുന്നു പ്രതികരണം.
ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന് സസ്യാഹാരിയാണ് താനെന്നും ആരും മാംസം കഴിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അത്തരക്കാരെ ഇഷ്ടപ്പെടുന്നില്ലെന്നുമായിരുന്നു പ്രതികരണം. ഈ പരാമർശങ്ങളാണ് വിവാദമായി മാറിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam