BJP| ശബ്ദ പരിശോധന കേന്ദ്ര സർക്കാറിന് കീഴിലുള്ള ലാബിൽ നടത്തില്ല, കെ സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളി

By Web TeamFirst Published Nov 10, 2021, 4:44 PM IST
Highlights

ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയാകുന്നതിന് വേണ്ടി, ജെ ആർ.പി നേതാവ് സി.കെ ജാനുവിന് സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്ന ആരോപണത്തിന്മേലുള്ള അന്വേഷണമാണ് നടക്കുന്നത്.

കൽപ്പറ്റ: ബത്തേരി കോഴ കേസിൽ ബിജെപി (bjp) അധ്യക്ഷൻ കെ. സുരേന്ദ്രന് ( k surendran ) തിരിച്ചടി. ശബ്ദ പരിശോധന കേന്ദ്ര സർക്കാറിന് കീഴിലുള്ള ഫൊറൻസിക് ലബോറട്ടറിയിൽ നടത്തണമെന്ന ആവശ്യം ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കോടതി തള്ളി. ഇതോടെ ശബ്ദ സാമ്പിൾ പരിശോധന സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ തന്നെ നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. 

തെരഞ്ഞെടുപ്പിനായി ബിജെപി നല്‍കിയ പണം നേതാക്കള്‍ വീതിച്ചെടുത്തു; ആരോപണത്തില്‍ ഉറച്ച് പ്രസീത

ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയാകുന്നതിന് വേണ്ടി, ജെ ആർ.പി നേതാവ് സി.കെ ജാനുവിന് സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്ന ആരോപണത്തിന്മേലുള്ള അന്വേഷണമാണ് നടക്കുന്നത്. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ജെ ആർ പി ട്രഷറർ പ്രസീത അഴീക്കോടും തമ്മിലുണ്ടായ ഫോൺ സംഭാഷണമാണ് പരിശോധിക്കുന്നത്. 

പ്രസീതയുടെ ഫോണിൽ സി കെ ജാനുവിന്റെ കൂടുതൽ ശബ്ദരേഖകൾ, ബത്തേരി കോഴക്കേസിൽ ബിജെപി കുരുക്കിലേക്കോ ?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി കെ ജനുവിനെ എൻ ഡി എ സ്ഥാനാർത്ഥിയാക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ കൈമാറിയെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തിരുവനന്തപുരം, ബത്തേരി എന്നിവിടങ്ങളിൽ വെച്ച് തുക കൈമാറിയെന്ന് പ്രസീത അഴിക്കോടാണ് ആരോപണം ഉന്നയിച്ചത്. ബത്തേരിയിലെ ഹോംസ്റ്റേയിൽ വെച്ച് പൂജാദ്രവ്യങ്ങൾ എന്ന വ്യാജേന 25 ലക്ഷം രൂപ കൈമാറിയെന്നും തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷം കൈമാറിയെന്നും പ്രസീത ആരോപിക്കുന്നു. 

ബത്തേരി കോഴക്കേസ്; സത്യം തെളിയണമെന്ന് സി കെ ജാനു, ശബ്‍ദസാമ്പിള്‍ ശേഖരിച്ചു

ആരോപണം ഉന്നയിച്ചതിനൊപ്പം പണം കൈമാറുന്നതുമായി ബന്ധപ്പെട്ട്  കെ. സുരേന്ദ്രൻ ഉൾപ്പെടെ ഉള്ളവരുമായി നടത്തിയ ടെലി ഫോണ് സംഭാഷണങ്ങളും പ്രസീത പുറത്ത് വിട്ടിരുന്നു. ഈ സംഭാഷണങ്ങളുടെ ആധികാരിത ഉറപ്പ് വരുത്തുന്നതിന് വേണ്ടി കോടതി നിർദ്ദേശ പ്രകാരം ജാനു, സുരേന്ദ്രൻ, പ്രസീത, ബിജെപി  വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവെയിലിൽ തുടങ്ങിയവരുടെ ശബ്ദ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. 

click me!