തിരുവനന്തപുരത്ത്‌ തരൂർ തോറ്റു തുന്നം പാടും, രാജീവ്‌ ചന്ദ്രശേഖറിന്‍റെ വിജയം 100% ഉറപ്പെന്ന് കെ.സുരേന്ദ്രന്‍

Published : May 07, 2024, 05:05 PM IST
തിരുവനന്തപുരത്ത്‌  തരൂർ തോറ്റു തുന്നം പാടും, രാജീവ്‌ ചന്ദ്രശേഖറിന്‍റെ  വിജയം 100% ഉറപ്പെന്ന് കെ.സുരേന്ദ്രന്‍

Synopsis

മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തു.നല്ല നിലയിലുള്ള വിജയം കേരളത്തിലുണ്ടാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്

തിരുവനന്തപുരം:മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു.നല്ല നിലയിലുള്ള വിജയം ഇത്തവണ കേരളത്തിലുണ്ടാകും.കോൺഗ്രസിന് വലിയ തിരിച്ചടി ഇത്തവണ ഉണ്ടാകും.20 സീറ്റ് എന്ന കണക്ക് തെറ്റാവും.പലപ്രമുഖരും കാലിടറി വീഴും.ശശി തരൂർ തോറ്റു തുന്നം പാടും.തിരുവനന്തപുരത്ത്‌ രാജീവ്‌ ചന്ദ്രശേഖറിന്റെ വിജയം 100% ഉറപ്പാണ്.കേരളത്തിൽ നിന്ന് 5 സീറ്റ് വിജയിക്കുമെന്ന്  പ്രകാശ് ജാവഡേക്കർ പറഞ്ഞു.തിരുവനന്തപുരത്ത് ചേര്‍ന്ന നേതൃയോഗത്തിനു ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.വോട്ടൂശതമാനം 20 ന് മുകളിൽ പോകും.മുഖ്യമന്ത്രി ആരുടെ ചെലവിലാണ് വിദേശത്ത് പോയതെന്ന് വെളിപ്പെടുത്തണം.എവിടെയാണ് പോകുന്നത് ആരൊക്കെയാണ് കാണുന്നത് എന്ന് സംബന്ധിച്ച എല്ലാം രഹസ്യമാണ്.പോളിറ്റ്  ബ്യൂറോ അംഗമായ മുഖ്യമന്ത്രി എങ്ങോട്ടാണ് പോയതെന്ന് എംവി ഗോവിന്ദന് അറിയാമോയെന്നും അദ്ദേഹം ചോദിച്ചു

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി