കസ്റ്റംസിൽ സിപിഎം ഫ്രാക്ഷൻ; അവർ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കുന്നു; ആരോപണവുമായി കെ സുരേന്ദ്രൻ

By Web TeamFirst Published Nov 28, 2020, 11:05 AM IST
Highlights

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കൊവിഡ് എന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കസ്റ്റംസിൽ സിപിഎം ഫ്രാക്ഷൻ ഉണ്ട്. ചില ഉദ്യോഗസ്ഥർ സിഎം രവീന്ദ്രന്റെ ബന്ധുക്കളാണ്. 

തൊടുപുഴ: സ്വർണകള്ളകടത്തു കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കൊവിഡ് എന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കസ്റ്റംസിൽ സിപിഎം ഫ്രാക്ഷൻ ഉണ്ട്. ചില ഉദ്യോഗസ്ഥർ സിഎം രവീന്ദ്രന്റെ ബന്ധുക്കളാണ്. അവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. 

രവീന്ദ്രന് എവിടെ നിന്നാണ് കൊവിഡ് സ്ഥിരീകരിച്ചത് എന്ന് പോലും വ്യക്തമല്ല. ആരോഗ്യവകുപ്പ് ഈ തട്ടിപ്പുകൾക്ക് കൂട്ട് നിൽക്കുന്നു. വകുപ്പിന് ഒട്ടും എത്തിക്സ് ഇല്ലാതായി. ഇഡി അന്വേഷണം തടസപ്പെടുത്താൻ ആരോഗ്യവകുപ്പ് കൂട്ട് നിൽക്കുന്നു. ശൈലജ ടീച്ചർ അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം നടക്കുന്നത്. സിഎം രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്ത് വരും.

സ്വർണകള്ളക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. അതിനെക്കുറിച്ച് അന്വേഷണം വേണം. സിപിഎമ്മിനുള്ളിൽ തന്നെ മുഖ്യമന്ത്രിയെക്കുറിച്ച് സംശയം തോന്നിത്തുടങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസ് വഴിവിട്ട പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്നു എന്നാണ് സംശയം. പാർട്ടിക്കകത്ത് പോലും പിണറായി വിജയനെ വിശ്വാസം ഇല്ല. അദ്ദേഹം ഇനി മുഖ്യമന്ത്രി കസേരയിൽ അള്ളിപ്പിടിച്ച് ഇരിക്കാൻ പാടില്ല.

ഭീകരപ്രവർത്തനം നടത്തുന്ന സംഘടനകളുമായാണ് യുഡിഎഫിന് സഖ്യം. മുല്ലപ്പള്ളി ചാരിത്ര്യപ്രസംഗം നടത്തുകയാണ്. വെൽഫയർ പാർട്ടിയുമായി കൂട്ടില്ലെന്നാണ് പറയുന്നത്. അത് തെറ്റാണെന്നും സുരേന്ദ്രൻ പറഞ്ഞു. 


 

click me!