കേരളത്തിൽ പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ വലിയ മാറ്റം വേണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി

ദില്ലി: കേരളത്തിൽ പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ വലിയ മാറ്റം വേണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി. പാർട്ടി ജനങ്ങളിലേക്കും അനുഭാവികളിലേക്കും ഇറങ്ങണം എന്നും പാർട്ടിയോടൊപ്പം നില്‍ക്കാവുന്ന ഗ്രൂപ്പുകളെയെല്ലാം ഒരുമിപ്പിക്കണം എന്നും യോഗം വിലയിരുത്തി. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പരാതികളോട് നേതൃത്വം മുഖം തിരിച്ചു എന്ന് ചർച്ചയിൽ വിമർശനം ഉയർന്നു. അമിത ആത്മവിശ്വാസമാണ് ഇതിന് കാരണമെന്നും ചില അംഗങ്ങൾ പറഞ്ഞു. പ്രവർത്തന ശൈലി മാറ്റുന്നതിനുള്ള ചർച്ചകൾ കേരളത്തിൽ ഗൗരവത്തിൽ നടത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതൃസ്ഥാനങ്ങളിലെ മാറ്റം കേന്ദ്ര കമ്മറ്റി ആലോചിക്കുന്നില്ലെന്നും നേതൃത്വം വൃക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred