'ശമ്പളം എഴുതിയെടുത്തിട്ട് സമരം'; ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് സുരേന്ദ്രന്‍

Published : Mar 29, 2022, 01:28 PM ISTUpdated : Mar 29, 2022, 04:15 PM IST
'ശമ്പളം എഴുതിയെടുത്തിട്ട് സമരം'; ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് സുരേന്ദ്രന്‍

Synopsis

സമരം ആഹ്വാനം ചെയ്തിട്ട് ട്രേഡ് യൂണിയൻ നേതാക്കൾ ഗോവയിലും മറ്റും സുഖവാസത്തിന് പോയിരിക്കുകയാണ്. ഇത്തരം സമരത്തെ പിന്തുണയ്ക്കാൻ ചെന്നിത്തലയ്ക്ക് നാണം ഇല്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.

കോട്ടയം: ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). ശമ്പളം എഴുതി എടുത്തിട്ടാണ് ഈ നേതാക്കൾ സമരം ചെയ്യുന്നത്. സമരം ആഹ്വാനം ചെയ്തിട്ട് ട്രേഡ് യൂണിയൻ നേതാക്കൾ ഗോവയിലും മറ്റും സുഖവാസത്തിന് പോയിരിക്കുകയാണ്. ഇത്തരം സമരത്തെ പിന്തുണയ്ക്കാൻ ചെന്നിത്തലയ്ക്ക് നാണം ഇല്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു. സിൽവർലൈനിൽ സർക്കാർ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കാൻ വേണ്ടിയല്ല സർവ്വേ എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. കെ റെയിൽ അതിരടയാള കല്ല് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

  • രണ്ടാം ദിവസവും സ്തംഭനം തന്നെ; സർക്കാർ ഓഫീസുകളിൽ ആളില്ല, വ്യവസായ മേഖലയിലും പണിമുടക്ക് പൂർണം

ദേശീയ പണിമുടക്ക് കേരളത്തിൽ രണ്ടാം ദിവസവും ശക്തമായി തുടരുന്നു. പൊതു​ഗതാ​ഗതം സ്തംഭനാവസ്ഥയിലാണ്. തിരുവനന്തപുരത്ത് കടകൾ തുറന്നില്ല. ‌എറണാകുളത്തും കോഴിക്കോടും തുറന്ന കടകൾ അടപ്പിച്ചു. മലപ്പുറം എടവണ്ണപ്പാറയിലും തുറന്ന കടകൾ അടപ്പിച്ചു. ഇന്നലത്തെ അപേക്ഷിച്ച് കൂടുതൽ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും തടഞ്ഞു. വ്യവസായ മേഖലയിൽ പണിമുടക്ക് പൂർണമാണ്. കഞ്ചിക്കോട് വ്യവസായ മേഖലയിൽ തൊഴിലാളികളെ തടഞ്ഞു. ഡയസ്നോൺ പ്രഖ്യാപനം സർവ്വീസ് സംഘടനകൾ നേരത്തേ തള്ളിയിരുന്നു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ അവധിയില്ലെന്നാണ് സർക്കാർ പ്രഖ്യാപനം. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡയസ് നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എൻജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചത്. 

കെഎസ്ആ‌ടിസി ഇന്നും സ‌ർവ്വീസ് നടത്തുന്നില്ല. തിരുവനന്തപുരം ഉള്ളൂരിൽ പൊലീസ് സംരക്ഷണത്തിൽ തുറന്ന പെട്രോൾ പമ്പ് സിഐടിയു അടപ്പിച്ചു. തിരുവനന്തപുരം ലുലുമാളിൽ ജീവനക്കാരെ തടഞ്ഞു. എന്നാൽ കോഴിക്കോട് മിഠായിത്തെരുവിൽ കടകൾ തുറന്നു. കൊച്ചി ലുലുമാളും രാവിലെ തുറന്നില്ല. എറണാകുളം കളക്ട്രേറ്റ് വിജനമാണ്. വിരലിൽ എണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. ഓഫീസുകൾ അടഞ്ഞു കിടക്കുന്നു. പത്തനംതിട്ട കളക്ട്രേടിൽ ജീവനക്കാർ ഇല്ല. ഇൻഫർമേഷൻ ഓഫീസും ഡിഎംഒ ഓഫീസും മാത്രമാണ് പ്രവ‌ർത്തിക്കുന്നത്. ഇരുചക്ര യാത്രക്കാരനെ സമരാനുകൂലികൾ തടഞ്ഞതിനെ തുട‌ന്ന് തിരുവനന്തപുരം പേട്ടയിൽ സംഘർഷമുണ്ടായി. പൊലീസ് ഇടപെട് സമരക്കാരെ മാറ്റി. കോഴിക്കോട് രാമനാട്ടുകരയിൽ തുറന്ന കട അടപ്പിച്ചതിനെതിരെ വ്യാപാരികൾ പ്രതിഷേധം നടത്തി. കൊല്ലം ഹൈസ്കൂൾ ജം​ഗ്ഷനിൽ സ്വകാര്യ ബസ് സിഐടി‌യു പ്രവർത്തകർ തടഞ്ഞു. യാത്രക്കാരെ ഇറക്കി വിട്ടു. അതേസമയം കളക്ട്രേറ്റിലേക്ക് പോവുകയായിരുന്ന എൻജിഒ യൂണിയൻ അംഗങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷ സമരക്കാർ കടത്തിവിടുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വന്തം തട്ടകങ്ങളിലും അടിപതറി ട്വന്റി 20; മറ്റു പാർട്ടികൾ ഐക്യമുന്നണിയായി പ്രവർത്തിച്ചത് തിരിച്ചടിയായെന്ന് നേതൃത്വത്തിന്റെ വിശദീകരണം
'എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം'; കോൺഗ്രസ് എംപിയാണ് എന്നത് ശശി തരൂർ മറക്കുന്നുവെന്ന് പി ജെ കുര്യൻ